പുരാതന സുറിയാനി സഭ ജൂലിയൻ കലണ്ടർ പ്രകാരം ഓശാന പെരുന്നാൾ ആചരിച്ചു.
സിറിയ : ബി.സി. 45ൽ ജൂലിയസ് സീസർ നടപ്പിലാക്കിയ ജൂലിയൻ കലണ്ടർ പ്രകാരം പുരാതനമായ സുറിയാനി ഓർത്തോഡോക്സ് സഭ ഓശാന പെരുന്നാൾ ആചരിച്ചു. പുരാതനമായ പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ഇപ്പോഴും ജൂലിയൻ കലണ്ടറാണ് പിന്തുടരുന്നത്.
2026 ഏപ്രിൽ 5 ഞായറാഴ്ച (ഇന്നലെ) രാവിലെ ദമാസ്കസിലെ ബാബ് തൗമയിലുള്ള സെന്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും, പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പ്രധാന കാർമികത്വം വഹിച്ചു. മോർ ജോസഫ് ബാലി, മോർ ഔഗേൻ അൽ-ഖൗറി നെമത്ത് എന്നീ മെത്രാപ്പോലീത്തന്മാർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് ഗ്രീക്ക്-മെൽക്കൈറ്റ് കത്തോലിക്കാ പാത്രിയാർക്കീസായ ആബൂൻ മോർ ജോസഫ് അബ്സി, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ അർച്ച് ബിഷപ്പ് മോർ ആർമാഷ് നാൽബന്ദിയുമായി പരിശുദ്ധ ബാവാ കൂടി കാഴ്ച്ച നടത്തി.




Comments
Post a Comment