പൈതൽ നേർച്ചയോടെ ഉയിർപ്പ് പെരുന്നാൾ സമാപിച്ചു.

പിറവം : വലിയ നോമ്പിന്റേയും പീഢാനുഭവത്തിന്റെയും പരിസമാപ്ത‌ി കുറിച്ച് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിൽ ഉയർപ്പ് പെരുന്നാൾ ആഘോഷിച്ചു.

വിശുദ്ധ രാജാക്കളുടെ നടയിൽ പൈതൽ ഊട്ടുനടത്തി അനുഗ്രഹം പ്രാപിക്കാനായി ആയിരങ്ങളാണ് പള്ളിയിലേക്ക് എത്തിയത്. അപ്പം, പഴം, പിടി, കോഴിയിറച്ചി, മീൻ, ചോറ് തുടങ്ങിയ വിഭവ സമൃദ്ധമായ നേർച്ച സദ്യ തൂശനിലയിൽ വിളമ്പിയാണ് പൈതങ്ങൾക്ക് നൽകുക. 12 വയസ്സുവരെയുള്ള ആൺകുട്ടികളെയാണ് നേർച്ചയ്ക്കിരുത്തുന്നത്.

ഇതിനായി ജാതിമത ഭേതമന്യേ മാതാപിതാക്കൾ കുട്ടികളെ പള്ളിയിൽ കൊണ്ട് വരും. ശനിയാഴ്‌ച സന്ധ്യ നമസ്കാരത്തിന് ശേഷം രാത്രി 8 മണിയോടെയാണ് ഉയിർപ്പ് ശുശ്രൂഷകൾ ആരംഭിച്ചത്. പള്ളിയ്ക്ക് ചുറ്റും മെഴുകുതിരി കത്തിച്ചു പ്രത്യേക പ്രദക്ഷിണവും നടത്തി.

കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത ശുശ്രൂക്ഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. വർഗീസ് പനിച്ചിയിൽ, ഫാ. ബേസിൽ പാറേക്കാട്ട്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. ബിജോ വർഗീസ് എന്നിവർ സഹ കാർമികത്വം വഹിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി