ഷോൺ ജോർജിന്റെ കൊട്ടിക്കലാശം: കല്ലറങ്ങാട്ട് പിതാവിനെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളത്

 പാലാ: കുരിശുപള്ളി കവലയിൽ അരങ്ങേറിയ ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ അവസാനം നടത്തിയ കലാശക്കൊട്ട് ക്രൈസ്തവരെ അവഹേളിക്കുന്നതും പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ മനപ്പൂർവ്വം അപമാനിക്കാനും ഉദ്ദേശിച്ചുള്ളതെന്ന് സേവ് ചർച്ച് ഫോറം.


കുരിശുപള്ളി മാതാവിൻറെ മുൻപിൽ നില തെറ്റിയാടുകയും ആര്‍ത്തു വിളിക്കുകയും ഡാൻസ് പേക്കൂത്തുകൾ നടത്തുകയും ഒപ്പം ക്രെയിനിൽ കയറി എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്തത് മനപ്പൂർവ്വം തന്നെയെന്ന് ഫോറം കുറ്റപ്പെടുത്തി.എഫ് സി ആര്‍ എ വിഷയത്തിൽ പ്രതികരിച്ചതിന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള പ്രതികാര മനോഭാവത്തോടെയാണ് ഷോൺ ജോർജ് ഇതിന് നേതൃത്വം നൽകിയതെന്ന് ഫോറം കുറ്റപ്പെടുത്തി
.അവിടെ ആടാൻ എത്തിയവരൊന്നും പാലാക്കാരായിരുന്നില്ല എന്നുള്ളത് ഉറപ്പാണ്. പാലായിലോ പരിസരപ്രദേശത്തോ താമസിക്കുന്ന ഹൈന്ദവരോ ബിജെപിക്കാരോ ആരും കുരിശുപള്ളിയുടെ മുൻപിൽ ഇത്രത്തോളം അവഹേളനാപരമായി പെരുമാറുകയില്ല എന്നുള്ളത് തീർച്ചയാണ്.അവരെല്ലാവരും കുരിശുപള്ളിക്ക് മുൻപിൽ കുമ്പിടുന്നവരും ഭയഭക്തി ബഹുമാനങ്ങളോടെ മാതാവിനെ വണങ്ങുന്നവരും ക്രൈസ്തവ ആചാരങ്ങളെയും ദേവാലയങ്ങളെയും ചേർത്തുപിടിക്കുന്നവരുമാണ്. മേനി കാണിക്കാൻ പണം കൊടുത്തിറക്കിയ കൂലിപ്പട്ടാളമാണ് ഇതിന് പിന്നിലെങ്കിലും സ്വന്തം നിലനിൽപ്പിനായി ക്രൈസ്തവരെ വിൽക്കുന്ന നടപടിയിൽ നിന്ന് ഷോൺ ജോർജ് പിന്നോട്ട് പോകണമെന്ന് സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് ആവശ്യപ്പെട്ടു.തിരിച്ച് പാലായിലെ ക്രൈസ്തവരും ഹൈന്ദവാചാരങ്ങളെയും ഉത്സവങ്ങളെയും എല്ലാം സ്വന്തമെന്ന രീതിയിൽ ചേർത്തുപിടിച്ച കഘോഷിക്കുന്നവരാണ്. വിശേഷ ദിവസങ്ങളിൽ പള്ളിയിൽ എത്തി കുരിശ് വരച്ച് അതിൻറെ റീൽസ് ഇട്ടാൽ ക്രിസ്ത്യാനിയാവില്ല.എഫ് സി ആർ എ കേസിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പ്രതികരണം വന്ന പിറകെ തങ്ങളുടെ ഉള്ളിലിരിപ്പ് എന്താണെന്നുള്ളത് പിസി ജോർജ് വളരെ ഹീനമായ രീതിയിൽ വ്യക്തമാക്കിയതാണ്.തലയ്ക്ക് സുഖമില്ലാത്തവന്മാർ എന്നും ഊളകൾ എന്നുമൊക്കെ ഷോൺ ജോർജിന്റെ പിതാവും പൂഞ്ഞാറിലെ ബിജെപി സ്ഥാനാർത്ഥിയുമായ പിസി ജോർജ് ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിളിച്ചത് ഇരുവരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്ന കാര്യമായിരുന്നു.അതേ നിലപാട് തന്നെ കുരിശുപള്ളിക്ക് മുൻപിൽ ഷോൺ ജോർജ് മറ്റൊരു രീതിയിൽ വ്യക്തമാക്കിയതാണ് നാം കണ്ടത്. ഏറെ ഉയരത്തിൽ കുരിശുപള്ളിയുടെ ദർശനം മറയത്തക്ക വിധം കെട്ടിമറച്ചായിരുന്നു എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും നിർമ്മിച്ചിരുന്നത്. ഇതെല്ലാം ഒരു ഗൂഢാലോചനയാണ് വ്യക്തമാക്കുന്നതെന്നും സഭയ്ക്കും വിശ്വാസത്തിനും വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കാൻ പോലും തങ്ങൾക്ക് മടിയില്ല എന്നും സേവ് ചർച്ച് ഫോറം വ്യക്തമാക്കി


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി