യാക്കോബായ വിഭാഗം മൃതദേഹത്തെ പോലും കരുവാക്കുന്നു: ഓർത്തഡോക്സ് സഭ മീഡിയ വിങ്ങ്
കായംകുളം: മലങ്കര സഭയുടെ ദേവാലയത്തിന്റെ ഭാഗമായുള്ള സെമിത്തേരികളിൽ വിഘടന യാക്കോബായ വിഭാഗം വൈദികർ പ്രവേശിക്കരുതെന്ന നിയമത്തെ കാറ്റിൽ പറത്തിയവരുടെ,പറത്തുന്നവരുടെ ഉദ്ദേശം ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കലാണ് എന്നും സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വന്ന ബില്ലിന്റെ നിയമവശങ്ങൾ അറിയാമെങ്കിലും ഈസ്റ്റർ ദിനത്തിൽ ഇവർ മനപൂർവ്വം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയാണെന്നും ഓർത്തഡോക്സ് സഭാ വിഭാഗം.
വിശ്വാസികൾക്ക് പ്രവേശിക്കാൻ , മൃതശരീരം അടക്കാൻ പള്ളിയുടെ ഗേറ്റ് തുറന്നിട്ടിട്ടും , അനാവശ്യ സംസാരങ്ങൾ ഒഴിവാക്കാൻ പോലീസ് അധികാരികൾ മുൻകൂട്ടി സ്ഥലത്തെത്തി ശ്രമിക്കുമ്പോഴും അനധികൃത ആവശ്യങ്ങളുമായ് മൂന്നു യാക്കോബായ വൈദികർ സംഘർഷം ഉണ്ടാക്കുകയാണ് എന്ന് അവർ ആരോപിക്കുന്നു.
മൃതശരീരങ്ങളെ കരുവാക്കുന്ന ശൈലി ക്രൈസ്തവ സമൂഹത്തിന് ചേർന്നതല്ല എന്നും ഓർത്തഡോക്സ് സഭ പറഞ്ഞു.മലങ്കര സഭയുടെ കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ രേഖമൂലം ആവശ്യപ്പെട്ടാൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദികരാൽ ദേവാലയത്തിൽ തന്നെ സംസ്‌കാരശുശ്രുഷ നടത്താമെന്നിരിക്കെ അങ്ങനെ ഒരു ആവശ്യം ലഭിക്കാത്ത പക്ഷം യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശഷിച്ചു സംസ്‌കാരം നടത്താൻ പള്ളിയുടെ ഗേറ്റ് തുറന്നിടുകയും, സംഘർഷ സാധ്യത കയ്യേറ്റ ശ്രമവും മുന്നിൽ കണ്ടു , നിയമ സംരക്ഷണം ഉറപ്പു വരുത്താൻ സ്ഥലത്തുണ്ടായ പോലീസും നിയമപാലകർ മുൻകൂട്ടി ഓർമ്മിപ്പിച്ചിട്ടും അത് വകവയ്ക്കാതെ വിഘട യാക്കോബായ വൈദികരായ റോയ് കട്ടച്ചിറ , ജോർജ് പെരുമ്പട്ടത് , ഷിജു കട്ടച്ചിറ എന്നിവർ പോലീസിനെ തള്ളിമാറ്റി
വിശ്വാസികൾക്കൊപ്പം വികാരശ്രമം ഉണ്ടാക്കി അനധികൃതമായി മലങ്കര സഭയുടെ ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം ....ഇത് സ്ഥലത്തുണ്ടായ നിയമപാലകർ തടഞ്ഞു.
സെമിത്തേരി ബില്ല് പ്രകാരം വിശ്വാസികളെ പോലീസുകാർ തടഞ്ഞിട്ടില്ല... എന്നാൽ മലങ്കര സഭയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള കട്ടച്ചിറ പള്ളിയിൽ ശുശ്രുഷ അനധികൃതമായി നടത്താൻ യാക്കോബായ വൈദികർക്ക് നിയമമില്ല എന്നതുകൊണ്ടാണ് വൈദികരെ തടഞ്ഞത്.
പ്രകോപനം ഉണ്ടാക്കാനും ശവനാടകം ഈസ്റ്റർ ദിനത്തിൽ പ്രചരിപ്പിക്കാനും കറുത്ത യാക്കോബായ വൈദികർ ശ്രമിച്ചതാണ് പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നത് എന്നും ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.
ഇവർക്കെതിരെ ദേവാലയത്തിൽ അതിക്രമിച്ചു കയറിയതിനും പോലീസിനെ കയ്യേറ്റം ചെയ്തതിനും നിയമനടപടികൾ എടുക്കണമെന്ന് ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് ആവശ്യപ്പെട്ടു.



Comments
Post a Comment