ചേർപ്പുങ്കൽ ബി വി എം കോളേജിൽ സമ്മർ ക്യാമ്പ് വർക്ക്ഷോപ്പ്

 ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക്  പ്രവേശനം 

ക്യാമ്പ് ഫീ 3000 രൂപാ

പാലാ: രൂപതാ മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി വി എം കോളേജിൽ സമ്മർ ക്യാമ്പ് വർക്ക്ഷോപ്പ് നടത്തുന്നു.സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കു മായുള്ള ഈ ക്യാമ്പ് ഏപ്രിൽ 16ന് തുടങ്ങി 30ന് അവസാനിക്കുമെന്ന് കോളേജിന്റെ ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം തലവൻ ഫാ.ജീമോൻ ജോസ് പനച്ചിക്കൽകരോട്ട് അറിയിച്ചു.ഫോട്ടോഗ്രാഫി,എഡിറ്റിംഗ് , ചിത്രരചന, ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് മുതലായ മേഖലയിൽ അഭിരുചിയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദിവസേനയുള്ള ക്യാമ്പിന്റെ സമയക്രമം.

2 സെഷൻസിലായിട്ടാണ് ക്യാമ്പ് നടക്കുന്നത്.കുട്ടിയുടെ അഭിരുചി അനുസരിച്ചു ആനിമേഷൻ ,ഫിലിം മേക്കിങ് എന്നീ സെഷനുകളിൽ ഏതെങ്കിലും ഒരു സെഷൻ എടുക്കാവുന്നതാണ്.ഓരോ സെഷനിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമായിരിക്കും ഈ വർക്ക് ഷോപ്പിൽ പ്രവേശനം ലഭിക്കുക.

വർക്ക് ഷോപ്പിൽ പ്രവേശനം ലഭിക്കുന്നവർ എല്ലാ ദിവസവും കൃത്യമായി ഹാജരാകേണ്ടതാണ്.പ്രാക്ടിക്കൽ സെഷനുകളുള്ള പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.

വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും നൽകുന്നതാണ്.

കൂടാതെ ഈ സമ്മർ ക്യാമ്പ് വർക്ക് ഷോപ്പിലൂടെചേർപ്പുങ്കൽ ബി വി എം കോളേജിലെഫിലിം ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റിലെ സംവിധാനങ്ങൾ പരിചയപ്പെടുവാനുംഉപയോഗിക്കുവാനും സുവർണ്ണാവസരം. ഈ മേഖലയിൽ പ്രവർത്തന പരിചയവും അദ്ധ്യാപനമികവുള്ളവരുംക്ലാസ്സുകൾ നയിക്കുന്നു.

അന്വേഷണങ്ങൾക്കും രജിസ്ട്രേഷനുമായി 8547933912 എന്ന നമ്പറിൽ ബന്ധപ്പെടണം

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി