കുരിശ് രൂപം വഹിച്ച് ലെയോ പാപ്പ

 കുരിശ് രൂപം വഹിച്ച് ലെയോ പാപ്പ; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് ആയിരങ്ങള്‍

റോം: ഇന്നലെ ദുഃഖ വെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ രാത്രിയില്‍ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, ലെയോ പതിനാലാമൻ പാപ്പ നേതൃത്വം നൽകി. പതിനാലു സ്ഥലങ്ങളിലൂടെയും നടത്തിയ പ്രദക്ഷിണത്തിൽ, പരിശുദ്ധ പിതാവ് വിശുദ്ധ കുരിശു വഹിച്ചു. വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരനായി സേവനം ചെയ്ത, കപ്പൂച്ചിൻ വൈദികൻ ഫാ. ഫ്രാന്‍സ്സെസ്‌കോ പാറ്റൺ തയ്യാറാക്കിയ ധ്യാനചിന്തകൾ സഹിതമായിരുന്നു കുരിശിന്റെ വഴി പ്രാര്‍ത്ഥന നടന്നത്.

യേശു എല്ലാവരെയും കരുതുന്നുവെന്ന് അടിവരയിടുന്നതും, അവനിൽ പ്രത്യാശയും ജീവിക്കാനുള്ള യുക്തിയും നഷ്ടപ്പെട്ടവർക്ക് പോലും, ഒരിക്കൽ കൂടി പ്രതീക്ഷ നല്കുന്നതുമായിരുന്നു ധ്യാന ചിന്തകൾ. എകദേശം മുപ്പതിനായിരത്തോളം വിശ്വാസികള്‍ നേരിട്ടും സോഷ്യൽ മീഡിയ, ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെ ലഭ്യമാക്കിയ തത്സമയ സംപ്രേക്ഷണത്തില്‍ ലക്ഷകണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു. അനേകം ആദിമ ക്രിസ്ത്യാനികളുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച കൊളോസിയത്തിൽ കത്തിച്ച മെഴുകുതിരിയുമായാണ് വിശ്വാസികള്‍ അനുഗമിച്ചത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി