മാർ പള്ളിക്കാപ്പറമ്പിലിന് ആശംസകൾ നേർന്ന് നഗരസഭാധ്യക്ഷ ദിയാ ബിനു
മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് പാലായുടെ ആശംസകൾ നേർന്ന് നഗരസഭാധ്യക്ഷ ദിയാ ബിനു
പാലാ : ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കത്തോലിക്ക ബിഷപ്പുമാരിൽ ഏറ്റവും പ്രായം ചെന്ന പിതാക്കൻമാരിൽ ഒരാളായ , ഒരു നൂറ്റാണ്ടിന്റെ സമ്പന്നമായ അറിവും അനുഭവങ്ങളും നിറഞ്ഞ പള്ളിക്കാപ്പറമ്പിൽ തിരുമേനിക്ക് അദ്ദേഹത്തിൻറെ നൂറാം ജന്മദിനമായ ഇന്ന് പാലാ നഗരസഭയുടെ സ്നേഹാദരവ് അർപ്പിക്കുന്നതായി നഗരസഭാധ്യക്ഷ ദിയാ ബിനു.
രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല എങ്കിലും ആത്മീയതയിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ സഭാപ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും പാലായുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സഭാ വിശ്വാസികളിൽ മാത്രമല്ല പാലായിലെ ജനസമൂഹത്തിൽ ഒരു കാലഘട്ടത്തിൽ നിറഞ്ഞ നിന്ന ആത്മീയ ഗുരുവാണ് പള്ളിക്കാപ്പറമ്പിൽ തിരുമേനിയെന്നും അദ്ദേഹത്തിന് തൻ്റെയും പാലാ നഗരസഭയുടെ പേരിലും പ്രാർത്ഥനകളോടെ ജന്മദിനാശംസകൾ നേരുന്നതായും ചെയർപേഴ്സൺ പറഞ്ഞു.

Comments
Post a Comment