പെസഹാ ദിനത്തിൽ മാതൃകയായി വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളി

 അപ്പം മുറിക്കാൻ സാധിക്കാത്ത എല്ലാ വീടുകളിലും  പെസഹ അപ്പം വിതരണം ചെയ്തു

മരിയ സദനത്തിലെ അന്തേവാസികൾക്ക് വേണ്ടി പെസഹാ അപ്പം സമാഹരിച്ചു

വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പെസഹാവ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക്  ഫാ.സ്കറിയ വേകത്താനം മുഖ്യ കാർമികത്വം വഹിച്ചു. പൗരോഹിത്യസ്ഥാപനവും വിശുദ്ധ കുർബാന സ്ഥാപനവും  ഒന്നു ചേർന്ന് അനുസ്മരിക്കുന്ന ദിനമാണിന്ന് എന്നും സെഹിയോൻ മാളികയിൽ ശിഷ്യന്മാരോടൊത്തുള്ള യേശുവിൻ്റെ അന്ത്യത്താഴത്തിൻ്റെ തുടർച്ചയായ അനുസ്മരണമായ വിശുദ്ധ കുർബാന അനുസ്യൂതം തുടരുന്നതിനു വേണ്ടിയാണ് പൗരോഹിത്യം എന്ന കൂദാശ അവിടുന്ന് സ്ഥാപിച്ചത് എന്നും ഫാദർ സ്കറിയാ വേകത്താനം പറഞ്ഞു.  ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .സഹകാർമികത്വം വഹിച്ച് സഹ സന്ദേശം നൽകി.തുടർന്ന് തിരു മണിക്കൂർ ആരാധനയ്ക്ക് ശേഷം പെസഹാ അപ്പം മുറിക്കാൻ സാധിക്കാത്ത എല്ലാ വീടുകളിലും വികാരിയച്ചൻ്റെ നേതൃത്വത്തിൽ പെസഹ അപ്പം വിതരണം ചെയ്തു.പാലാ മരിയ സദനത്തിലെ അന്തേവാസികൾക്ക് വേണ്ടി വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ പെസഹാ അപ്പം സമാഹരിച്ച് വിതരണം ചെയ്തു.ബിനോയി ഇലവുങ്കൽ ,ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെബിൻ നെല്ലിയേക്കുന്നേൽ, ജോസഫ് കടപ്പാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി