നസ്രാണി ജാത്യൈക്യ സംഘവാർഷികം കുറവിലങ്ങാട്
കുറവിലങ്ങാട്: വിവിധ സുറിയാനി സഭാ സമൂഹങ്ങളിലെ നസ്രാണികളുടെ സാമുദായിക മുന്നേറ്റമായ നസ്രാണി ജാത്യൈക്യ സംഘത്തിൻ്റെ വാർഷികം ഏപ്രിൽ 11 ശനിയാഴ്ച കുറവിലങ്ങാട് നടക്കും.
വൈകുന്നേരം നാലുമണിക്ക് കുറവിലങ്ങാട് പകലോമറ്റം അർക്കദിയാക്കോൻ നഗറിൽ നടക്കുന്ന യോഗം പാലാ വലിയ പളളി സെൻറ് തോമസ് കത്തീഡ്രൽ വികാരി ഫാ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഷെവ. ഉമ്മച്ചൻ വേങ്കടത്ത് അധ്യക്ഷത വഹിക്കും. സഭാ വ്യത്യാസം ഇല്ലാതെ എല്ലാ മാർത്തോമ്മാ നസ്രാണികൾക്കും പങ്കെടുക്കാമെന്ന് നസ്രാണി ജാത്യൈക്യ സംഘത്തിൻ്റെ ജനറൽ സെക്രട്ടറി സെന്നിച്ചൻ കുര്യൻ അറിയിച്ചു

Comments
Post a Comment