ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

 കോഴിക്കോട്: 'പൈതലാം യേശുവേ' എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്‍കിയ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു. 91 വയസായിരുന്നു. തരംഗിണിയുടെ, തളിര്‍മാല്യം, സ്‌നേഹപ്രവാഹം,സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്.


1935-ല്‍ കൊച്ചിയിലെ കുമ്പളങ്ങിയിലാണ് ജസ്റ്റിന്‍ പനക്കല്‍ ജനിച്ചത്. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയില്‍ കാല്‍നൂറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ടിച്ചു. ഫാ. ജസ്റ്റിന്‍ പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് ഗാനങ്ങള്‍ പാടിയത് യേശുദാസാണ്. ആല്‍ബങ്ങളുടെ സുവര്‍ണകാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പ്പിയാണ് ഫാ. ജസ്റ്റിന്‍ പനക്കല്

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി