മാർ പള്ളിക്കാപറമ്പിലിന് ജന്മദിനോപഹാരം സമർപ്പിച്ച് പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻറർ
പാലാ: നൂറാം ജന്മദിനം ആഘോഷിക്കുന്ന പാലാ രൂപതയുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന് ജന്മദിനോപഹാരം സമർപ്പിച്ച് പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻറർ .
പാലാ ബിഷപ്സ് ഹൗസിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ നടന്ന ജന്മദിനാഘോഷവേളയിലാണ് പാലായിലെ ഏറ്റവും വലിയ മാധ്യമപ്രവർത്തക കൂട്ടായ്മയായ പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിൻ്റെ പ്രസിഡൻറ് സാംജി പഴേപറമ്പിൽ(പൈക ന്യൂസ്), സെക്രട്ടറി അനിൽ ജെ തയ്യിൽ(ട്രാവൻകൂർ ന്യൂസ്) എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ച് ആശംസകൾ നേർന്നത്. വേവ്സ് ടു ഡേ ചീഫ് എഡിറ്റർ അഗസ്റ്റിൻ ജോർജ്,നസ്രാണി വാർത്ത ചീഫ് എഡിറ്റർ റെനി തോമസ്, പാലാ ലൈവ് ന്യൂസ് ചീഫ് എഡിറ്റർ റോബിൻ ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉപഹാര സമർപ്പണം നടത്തിയത്.

Comments
Post a Comment