ഞണ്ടുപാറ സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുനാൾ
ഉരുളികുന്നം : ഞണ്ടുപാറ സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുനാൾ 2026 ഏപ്രിൽ 17,18,19 തിയതികളിൽ ആഘോഷിക്കുന്നു.
പ്രധാന തിരുനാൾ ദിവസമായ 19.04.2026 ഞായറാഴ്ച്ച രാവിലെ 9.30 ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന തിരുന്നാൾ സന്ദേശം മാർ ജേക്കബ് മുരിക്കൻ കുർബാനയെ തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം ഉരുളികുന്നം വി.സെബസ്ത്യാനോസിൻ്റ കപ്പേളയിലെയ്ക്ക് ലദീഞ്ഞിന് ശേഷം തിരുനാൾ പ്രദക്ഷിണം ഞണ്ടു പാറ സെൻ്റ് ജോൺസ് നെപുംസ്വാൻസ് കുരിശുപള്ളിയിലേക്ക് ലദിഞ്ഞിന് ശേഷം തിരികെ പള്ളിയിലെയ്ക്ക് സമാപന ആശീർവാദത്തിന് ശേഷം സ്നേഹവിരുന്നും നടത്തപ്പെടുന്നു .രാത്രി 7:30 ന് അഞ്ചു ജോസഫ് നയിക്കുന്ന ലൈവ് മ്യൂസിക്ക് ബാൻ്റ് ഉണ്ടായിരിക്കും


Comments
Post a Comment