നസ്രാണി ഫുഡ് ഫെസ്റ്റ് രാമപുരം അർമാനി റസിഡൻസി ഹോട്ടലിൽ

 രാമപുരം: നസ്രാണി സംസ്കാരവും നസ്രാണി ഭക്ഷണരീതിയും ലോകമെങ്ങും പേര് കേട്ടതാണ്.ഏറെ പേരുകേട്ട നസ്രാണി ഭക്ഷണ സംസ്കാരത്തിൻറെ ഒരു നേർക്കാഴ്ച  ഒരുക്കുകയാണ് രാമപുരം അർമാനി റസിഡൻസി ഹോട്ടലിൽ.

നസ്രാണി ഭക്ഷണ സംസ്കാരത്തിൻറെ പരമ്പരാഗതവും ആധുനികവുമായ വൈവിധ്യം രുചിച്ചറിയാൻ ഇവിടെയൊരുക്കുന്ന നസ്രാണി ഫുഡ് ഫെസ്റ്റിൽ സാധിക്കും.ഏപ്രിൽ 10 വൈകുന്നേരം 5:00 മണിക്ക് ചലച്ചിത്ര സംവിധായകൻ ഭദ്രൻ ഹോട്ടൽ അർമാണി റസിഡൻസിയുടെ നസ്രാണി ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഹോട്ടൽ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



ഏപ്രിൽ 10 മുതൽ 14 വരെ വൈകുന്നേരം അഞ്ചുമണി മുതൽ 10 മണി വരെയാണ് ഈ ഭക്ഷണമേള ഒരുക്കിയിരിക്കുന്നത്.ഇടുക്കി ജില്ലയിലെയും പാലായുടെ പരിസരപ്രദേശങ്ങളിലുമുള്ള തീർത്ഥാടന - ടൂറിസം  കേന്ദ്രങ്ങളിലെ സന്ദർശകർക്ക് യാത്രാമധ്യേ വളരെ സുഖകരമായ അന്തരീക്ഷം ഹോട്ടൽ അർമാണി റസിഡൻസിയിൽ ലഭിക്കുന്നതോടൊപ്പം 500 മുതൽ 150 ആൾക്കാരെ വരെ ഉൾക്കൊള്ളുന്ന വിധത്തിൽ വിവിധ വലുപ്പത്തിലുള്ള ഹാളുകളും ഫംഗ്ഷനുകൾക്കായിഇവിടെ ലഭ്യമാണ്.

വാർത്താ സമ്മേളനത്തിൽ  സ്റ്റീഫൻ ജോസഫ്, ബൈജു വൈ പവിത്രൻ, ജയേഷ് തമ്പാൻ ,നമിത് എന്നിവർ സംബന്ധിച്ചു



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി