ക്രിസ്തീയതയുടെ യഥാർത്ഥ മുഖം തുറന്നു കാണിച്ച് വൈദികൻ

 ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന്  വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ.


തൻ്റെ തണലിൽ വളർന്ന  പെൺകുട്ടിയുടെ  വിവാഹത്തിനാണ് വൈദികൻ വിവാഹവേദിയിൽ വച്ച് തന്നെ  വധുവിൻ്റെ കൈ പിടിച്ച് വരനെ ഏല്പിച്ചത്. 

ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയായ ഫാദർ റോയി മാത്യു വടക്കേലാണ് ലോകത്തിനാകെ മാതൃകയായി മാറിയ ആ വൈദികൻ.മുണ്ടക്കയം വണ്ടൻപതാൽ ബത്ലഹേം ആശ്രമത്തിൽ ഒരു വയസുള്ളപ്പോഴാണ് പെൺകുട്ടി എത്തുന്നത്. അന്ന് മുതൽ പിതാവിൻ്റെ സ്ഥാനത്തായിരുന്നു അവൾക്ക് ഫാദർ റോയി മാത്യു വടക്കേൽ. വിവാഹ പ്രായമെത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെയും കണ്ടെത്തുകയായിരുന്നു.അങ്ങനെയാണ് വണ്ടൻപതാൽ സെൻ്റ് പോൾസ് പളളിയുടെ പാരിഷ്ഹാളിൽ വച്ച് കട്ടപ്പന സ്വദേശി പെൺകുട്ടിയുടെ കഴുത്തിൽ താലിചാർത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് കാർമികനടക്കമുണ്ടായിരുന്നു. പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏല്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് സന്തോഷത്തോടെ ഫാദർ റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി