ഡി സി എൽ പെറ്റ്സ് ക്യാമ്പ് ഏപ്രിൽ27 മുതൽ അറക്കുളത്ത്
D C L തൊടുപുഴ പ്രവിശ്യയുടെ നാലാമത് PETS CAMP *ഏപ്രിൽ 27* *മുതൽ 29 വരെ* അറക്കുളം സെൻറ് മേരീസ് H S S ൽ നടക്കും .
വിജ്ഞാനപ്രദങ്ങളും രസകരങ്ങളുമായ ചർച്ചാ ക്ലാസുകൾ , പ്രസംഗ - നേതൃത്വ പരിശീലന - വ്യക്തിത്വ വികസനശിബിരങ്ങൾ , യോഗാ , .ക്യാമ്പ് പത്രം , ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖം , സംവാദം , കളിക്കളത്തിൽ , പ്രസംഗം - സംഗീതം - ക്വിസ് മുതലായ മൽസരങ്ങൾ , മുഖാമുഖം ,അതിഥി വചനങ്ങൾ തുടങ്ങിയവ ക്യാമ്പിൻ്റെ സവിശേഷതകളായിരിക്കും . 4 -ാം ക്ലാസ് മുതൽ ഈ വർഷത്തെ S S L C ബാച്ച് വരെ സംബന്ധിക്കാം . പങ്കെടുക്കുന്ന എല്ലാവർക്കും personal Empowerment Training for Students ബഹുമതിപത്രങ്ങൾ സമ്മാനിക്കും .
Name (in eng : capital letter) , Boy/ Girl , class , School , Place , home address , whatsApp No , Fee Rs 1000/- 9497279347 എന്ന നമ്പരിൽ അയച്ചതിൻ്റെ സ്‌ക്രീൻ ഷോട്ട് എന്നിവ കഴിവതും വേഗം അയയ്ക്കണമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് അറിയിച്ചു .


Comments
Post a Comment