സന്‍മനസ്സ് ജോര്‍ജ്ജിന്റെ സംസ്‌കാരം ചൊവ്വാഴ്ച (14.4.2026)
വിടപറഞ്ഞ പാലായുടെ നന്മമരം "സന്‍മനസ്സ് ജോര്‍ജ്ജിന്റെ സംസ്‌കാരം ചൊവ്വാഴ്ച (14.4.2026)
ശനിയാഴ്ച അന്തരിച്ച പാലായിലെ പ്രമുഖ കാരുണ്യ പ്രവര്‍ത്തകന്‍ സന്‍മനസ്സ് ജോര്‍ജ്ജിന്റെ (ജോര്‍ജ്ജ് ജോസഫ് - 67) സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.നാളെ (13-4-2026)വൈകിട്ട് 4.30 മുതല്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും വൈകിട്ട് 6 ന് ശേഷം ഇടപ്പാടിയിലുള്ള ഭാര്യാസഹോദരിയുടെ ഭവനത്തിലും പൊതുദര്‍ശനമുണ്ടാവും.
ഭാര്യ ലിസി പാലാ തൈമുറിയില്‍ കുടുംബാഗം
മക്കള്‍ : മഞ്ജു (ബാംഗ്ലൂര്‍), അല്‍ഫോന്‍സാ (മാള്‍ട്ടാ )
മരുമക്കള്‍: ബിജു റിച്ചാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ (ബാംഗ്ലൂര്‍)
ബിബിന്‍ മാത്യു വലിയകരോട്ട് ആലക്കോട് (മാള്‍ട്ട)
സ്വജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കപ്പുറം അന്യരുടെ വിഷമം കാണുവാനും പരിഹാരം കാണുവാനും അഹോരാത്രം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു ജോർജ്. കാരുണ്യ പ്രവർത്തനത്തിനപ്പുറം സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ജനറൽ ആശുപത്രി മുതൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ കാണുന്ന പോരായ്മകൾ അധികൃതരെയും മാധ്യമപ്രവർത്തകരെയും അറിയിക്കുന്നതിൽ അദ്ദേഹം ശുഷ്കാന്തി പുലർത്തി.
ഡയാലിസിസ് വേണ്ടിവരുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി ലഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് മുൻകൈയെടുത്തിരുന്നു. വിവിധയിടങ്ങളിൽ ഭക്ഷണമെത്തിക്കുന്നതിനും ആതുര ശുശ്രൂഷയ്ക്കും തൻറെ ജീവിതം മാറ്റിവെച്ച ജോർജ് ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിക്കാതെ സമൂഹത്തിൻറെ നിശബ്ദ സേവകനായിരുന്നു.

Comments
Post a Comment