സമൂറോ ദ് റൂഹോ അവാർഡ്ഫാ. എം.പി. ജോർജ് കോർഎപ്പിസ്‌കോപ്പയ്ക്ക്

 തിരുവല്ല : സുറിയാനി മല്പാനും ആരാധനാക്രമ പണ്ഡിതനും സംഗീതവിദ്വാനുമായിരുന്ന ഫാ. മാത്യു ചെമ്പോത്തിനാലിന്‍റെ സ്മരണാർഥം മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിഭദ്രാസനം ഏര്‍പ്പെടുത്തിയ ഫാ. മാത്യു ചെമ്പോത്തിനാല്‍ സമൂറോ ദ് റൂഹോ (പരിശുദ്ധ റൂഹായുടെ ഓടക്കുഴല്‍) പ്രഥമ അവാര്‍ഡിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. എം.പി. ജോർജ് കോർഎപ്പിസ്‌കോപ്പ അര്‍ഹനായി.


ആരാധനാക്രമത്തിനും സുറിയാനി ഭാഷയ്ക്കും ആരാധനാക്രമ സംഗീതത്തിനും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാർഡ്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, കോട്ടയം സെന്‍റ് എഫ്രേം സുറിയാനി പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമ സുനഹദോസ് കമ്മീഷന്‍റെ സെക്രട്ടറി റവ. ഡോ. ഐസക് പറപ്പള്ളില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

മാര്‍ച്ച് 20 ന് തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഫാ. ചെമ്പോത്തിനാല്‍ അനുസ്മരണ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ്  ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ 25,000 രൂപയും ഫലകവും അടങ്ങിയ അവാർഡ് സമ്മാനിക്കും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മോര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി