സമുദായ ശാക്തീകരണ യോഗം: അരുവിത്തുറ മേഖലാ സമ്മേളനം ഇന്ന്
അരുവിത്തുറ :സീറോ മലബാർ സഭ 2026 സമുദായ ശക്തീകരണ വർഷമായി ആചരിക്കുന്നതിനൊടനബന്ധിച്ച് പാലാ രൂപതയിൽ 6 മേഖലകളിൽ ആയി സമുദായശക്തീകരണ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു . (അരുവിത്തുറ, തുടങ്ങനാട്, പാലാ,കുറവിലങ്ങാട്, രാമപുരം , കടുത്തുരുത്തി). രൂപതയിലെ ആദ്യത്തെ സമ്മേളനം ഇന്ന്എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാലിന് അരുവിത്തറയിൽ നടക്കും.
ഇടവകാംഗങ്ങളും പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ ഫൊറോനകളിലെ പള്ളികളിൽ നിന്നുള്ള വിശ്വാസ സമൂഹവുമാണ് പ്രധാനമായും ഈ സമുദായ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് വി.കുർബാന. തുടർന്ന് സമ്മേളനം.
സമുദായത്തിന്റെ ചരിത്രവും വ്യക്തിത്വവും അറിയുക, സമുദായത്തിന്റെ സേവനമേഖലകൾ മനസ്സിലാക്കുക, സമുദായ സ്നേഹം വളർത്തുക, സമുദായം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുക, സമുദായത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി ഒന്നിച്ചു നിൽക്കുക, സ്വയം വളരുകയും മറ്റുള്ളവരെ വളർത്തുകയും ചെയ്യുക, ഇതര സമുദായങ്ങളുമായി സൗഹൃദപരവും ആരോഗ്യപരവുമായ ബന്ധം പുലർത്തുക, തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിനു കൂട്ടായി യത്നിക്കുക തുടങ്ങിയവയാണ് സമുദായ ശക്തീകരണ സമ്മേളനങ്ങളുടെ ലക്ഷ്യം.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.വികാരി ജനറാളന്മാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , മോൺ. ജോസഫ് കണിയോടിക്കൽ എന്നിവർ സംബന്ധിക്കും. ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജോസ് തോമസ് മുത്തനാട്ട്, സിമി പരവരാകത്ത്, ഫാ. സിറിൽ തോമസ് തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും.
ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൺ ചെങ്ങഴശ്ശേരിൽ, ഫാ. ജോയൽ കുഴിവേലിതടത്തിൽ, കൈക്കാരന്മാരായ റോബിൻ, കുര്യൻ, റോയി, ജയ്‌സൺ, തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
പാർക്കിംഗ് ക്രമീകരണം:അരുവിത്തുറ ആർക്കേഡ്, ഹൈസ്കൂൾ ഗ്രൗണ്ട്- കൂട്ടിക്കൽ ഫൊറോനയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക്;
സ്റ്റേഡിയം-തീക്കോയി ,പൂഞ്ഞാർ, അരുവിത്തുറ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾക്ക്;
പള്ളിയുടെ പാർക്കിംഗ് ഏരിയയിൽ പങ്കെടുക്കുന്ന വൈദികരുടെ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യുക



Comments
Post a Comment