കത്തോലിക്ക കോൺഗ്രസ് പതാക ദിനം: കാഞ്ഞിരപ്പള്ളി രൂപതാ തല ഉദ്ഘാടനം

 


എലിക്കുളം: കത്തോലിക്ക കോൺഗ്രസ് പതാക ദിനാചരണത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതല ഉദ്ഘാടനം എലിക്കുളം ഉണ്ണി മിശിഹാ പള്ളി അങ്കണത്തിൽ രൂപത ഡയറക്ടർ ഫാ.ജസ്റ്റിൻ മതിയത്ത് നിർവഹിച്ചു. തുടർന്ന് നടന്ന കത്തോലിക്ക കോൺഗ്രസ് എലിക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം ഇടവക വികാരി ഫാ. ജെയിംസ് തെക്കുംചേരിക്കുന്നൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ട്രഷറർ ജോജോ തെക്കും ചേരിക്കുന്നേൽ, യൂണിറ്റ് ഭാരവാഹികളായ ജോയിച്ചൻ കൊച്ചീറ്റ ത്തോട്ട്, മാത്യു ആന്റണി മാമ്പഴക്കുന്നേൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ,ടി സി മാത്യു തെക്കേമംഗലം, സെൽവി വിൽസൺ പതിപ്പള്ളിൽഎന്നിവർ പ്രസംഗിച്ചു.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി