കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ ഭാരവാഹികൾ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തുന്നു.
മദ്യ വ്യാപനം: കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ ഭാരവാഹികൾ ഇന്ന് (13.03.2026 വെളളി)ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തുന്നു.
കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങൾ സംസ്ഥാന ഭാരവാഹികളുടെയും വൈദികരുടെയും നേതൃത്വത്തിലാണ് രാവിലെ 11.30 ന് മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിലെത്തുന്നത്.
29 ബാറുകളൊഴികെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടിയ മുൻമുഖ്യമ ന്തിയോടുള്ള ആദരവ് അർപ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരി കളോട് ശക്തമായ പ്രതിഷേധമറിയിക്കാനുമാണ് സംഘം പുതുപ്പള്ളിയിലെ കബറിടത്തിലെത്തുന്നത്.

Comments
Post a Comment