സാമുദായിക ശാക്തീകരണത്തിൽ വനിതകളുടെ പങ്ക് നിസ്തുലം : കത്തോലിക്കാ കോൺഗ്രസ്.

 

പാലാ : സമുദായിക ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് അത്യാവശ്യമാണെന്നും അതിൽ വനിതകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും കത്തോലിക്കാ കോൺഗ്രസ്. വനിതാദിന ആചരണത്തോട് അനുബന്ധിച്ച് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത വനിത കൗൺസിൽ സാമുദായിക ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാമുദായിക രാഷ്ട്രീയ നേതൃത്വത്തിലേക്ക് വനിതകൾ കൂടുതലായി വരണമെന്നും അവരുടെ കഴിവുകൾ കുടുംബങ്ങളിൽ മാത്രമായി ഒതുങ്ങരുതെന്നും സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ സി. ജെസി മരിയ പറഞ്ഞു. നയ രൂപീകരണത്തിലും നേതൃനിരയിലും സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ആവശ്യമാണ്. സമൂഹത്തിൻറെ അടിസ്ഥാനവികസനം സ്ത്രീകളുടെ മുന്നേറ്റമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.


പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ ചേർന്ന സമ്മേളനത്തിൽ ഗ്ലോബൽ സെക്രട്ടറി ആൻസമ്മ സാബു  അധ്യക്ഷത വഹിച്ചു. സാമ്പത്തികമായും സാമൂഹികമായും സ്ത്രീകൾ കരുത്ത് ആർജ്ജിക്കുന്നത് സമൂഹത്തിൻ്റെ  മൊത്തത്തിലുള്ള പുരോഗതിക്ക് കാരണമാകും എന്ന് ആമുഖപ്രഭാഷണം നടത്തിയ റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ പറഞ്ഞു.സൈക്യാട്രിക് സോഷ്യൽ വർക്കറായ ശ്രീമതി ആശാ മരിയ പോൾ സെമിനാർ നയിച്ചു. ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ  രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരി, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത വൈസ് പ്രസിഡൻറ് സിന്ധു ജൈബു സെക്രട്ടറിമാരായി ലിബി മണിമല, ബെല്ലാ സിബി, ലൈസമ്മ പുളിങ്കാട്, അന്നക്കുട്ടി പത്താങ്കുളം തുടങ്ങിയവർ സംസാരിച്ചു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി