അനുരഞ്ജനത്തിൻ്റെ ഭാഷ അഭ്യസിക്കണം;മാർ തോമസ് തറയിൽ
കോതമംഗലം : സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ നടന്നുവരുന്ന കോതമംഗലം കൺവെൻഷന്റെ രണ്ടാം ദിവസം സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വചന സന്ദേശം നൽകി. അനുരഞ്ജനത്തിന്റെ ഭാഷ അഭ്യസിക്കണമെന്നും, സുവിശേഷം മുഴുവൻ ആഴമായ ക്ഷമയുടെ അനുഭവമാണെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു.
അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത ആമുഖപ്ര ഭാഷണം നടത്തി. 101 അംഗ ഗായകസംഘം ഗാനാലാപനം നടത്തി. ഇന്ന് വൈകീട്ട് 6.40ന് വചന ശുശ്രൂഷയിൽ ഫാ. ജാൻസൺ കുറുമറ്റത്തിൽ സന്ദേശം നൽകും. കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുവിശേഷ യോഗത്തിൽ പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യവും പള്ളിയിൽ നിന്നും ക്രമീകരിച്ചിട്ടുണ്ട്.


Comments
Post a Comment