ക്രൈസ്തവാചാരങ്ങൾ കടക്ക് പുറത്തെന്ന് കേന്ദ്രസർക്കാർ

 ക്രൈസ്തവാചാരങ്ങളെ പരിഗണിക്കേണ്ടതില്ല എന്ന നിലപാടിൽ കേന്ദ്രസർക്കാർ...

ഈസ്റ്റർ, പെസഹാ , ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും....

മറ്റൊരു മതത്തോടും ഇല്ലാത്ത വിധം ക്രൈസ്തവ ആചാരങ്ങളെ അവഗണിച്ച്  ന്യൂനപക്ഷ പീഡനം.....കടുത്ത പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്.

 പാലാ : ക്രിസ്തീയ വിശ്വാസ സമൂഹത്തിൻറെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ്. അതോടൊപ്പം  ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താർഹമാണ്. ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുനാൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷ ക്രമീകരിക്കുകയും അതുപോലെ പരിശീലനം തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് അങ്ങനെയറ്റം അപലപനീയമാണ്. ഇത് മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കുന്നതിനും ആണ്. ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി കത്തയച്ചു. രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആന്‍സമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സി എം ജോർജ്, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിന്‍ പുതിയടത്തുചാലിൽ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി