മലങ്കരസഭയുടെ വിവാഹ സഹായം വിതരണം ചെയ്തു
കോട്ടയം : വിവാഹ ജീവിതത്തിൽ പണമല്ല പരസ്പര സ്നേഹവും കരുതലും മാനദണ്ഡമാകണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ നിർദ്ധനാരായ യുവതികൾക്കുള്ള ധനസഹായം വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. വിവാഹ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന 40 കുടുംബങ്ങൾക്ക് സഹായം കൈമാറി. 50ലക്ഷം രൂപയാണ് പദ്ധതിക്കായി സഭ വകയിരുത്തിയിരിക്കുന്നത്. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, വിവാഹ സഹായ സമിതി കൺവീനർ എ കെ ജോസഫ്, പി.എം.തോമസ്, ജോൺസൺ കല്ലട, മാത്യു പി.ജി, കുര്യൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment