ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാർഹം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം, സർക്കാരുമായി ബന്ധപ്പെട്ട് ക്രൈസ്‌തവ വിഭാഗങ്ങൾ അനുഭവിക്കുന്ന അനീതികൾ എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് (റിട്ട:) ജെ. ബി. കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ്റെ റിപ്പോർട്ട്, സംസ്ഥാന മന്ത്രിസഭ തത്വത്തിൽ അംഗീകരിക്കുകയും 27/02/2026 ന് ഔദ്യോഗി കമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പ്രസിദ്ധീകരിക്കുകയും അതിലെ ശുപാർശകൾ ക്രൈസവ സഭാ നേതൃത്വങ്ങളുമായി ചർച്ച ചെയ്തു നടപ്പിലാക്കുകയും വേണമെന്ന് സീറോമലബാർ സഭ ദീർഘനാളുകളായി ആവശ്യ പ്പെട്ടിരുന്നു. കാലതാമസം ഉണ്ടായെങ്കിലും ഈ റിപ്പോർട്ട് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയത സർക്കാർ നടപടിയെ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സ്വാഗതം ചെയ്യുന്നു.
കേരളത്തിൽ ഇദംപ്രഥമായി ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥകളും പ്രശ്‌നങ്ങളും സമഗ്രമായി പഠിച്ചു റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് ജെ ബി കോശി, ഡോ. ജേക്കബ് പുന്നൂസ് ഐപിഎസ്, നിര്യാതനായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ്., കമ്മീഷൻ സെക്രട്ടറി റിട്ട. ജഡ്‌ജ് സി. വി. ഫ്രാൻസിസ് എന്നിവരുടെ സേവനങ്ങളെ സഭആദരവോടെ കാണുന്നു. റിപ്പോർട്ടിലെ ശിപാർശകളിൽ നിലവിൽ നടപ്പിലാക്കിയവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും റിപ്പോർട്ടിന്മേലുള്ള സഭകളുടെ അഭിപ്രായം എഴുതി അറിയിക്കാനും ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സഭാപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. റിപ്പോർട്ട് ചർച്ച ചെയ്‌തു ശിപാർശകൾ നടപ്പിലാക്കുന്നതിനുള്ള തുടർപ്രവർത്ത നങ്ങൾ എത്രയും വേഗം ഉണ്ടാകണം.
ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്ചെ യർമാൻ, സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ


Comments
Post a Comment