സുപ്രീം കോടതി:യാക്കോബായ സഭ വാദങ്ങൾ സമർപ്പിച്ചു.

 സുപ്രീം കോടതിയിലെ ഭരണഘടന ബഞ്ചിൽ യാക്കോബായ സുറിയാനി സഭ വാദങ്ങൾ സമർപ്പിച്ചു.

ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ യാക്കോബായ സുറിയാനി സഭ വാദങ്ങൾ സമർപ്പിച്ചു. വിധി പല കേസുകളിലും അതിനിർണായകമാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് യാക്കോബായ സുറിയാനി സഭ വിശ്വാസികൾ വാദങ്ങൾ സമർപ്പിച്ചത്. നിലവിൽ ശബരിമല യുവതി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ ചേലാകർമ്മം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. അതോടൊപ്പം മലങ്കര സഭാ തർക്കത്തിലും ഈ വിധി ബാധകമാകുമെന്ന വാദമാണ് സഭ വിശ്വാസികൾക്ക് വേണ്ടി അഭിഭാഷകർ അറിയിച്ചത്. 


മതാചാരങ്ങളിൽ കോടതികളുടേയും, സർക്കാരുകളുടേയും ഇടപെടൽ സംബന്ധിച്ച് സുപ്രീം കോടതി എടുക്കുന്ന നിലപാട് സഭാ തർക്ക വിഷയങ്ങളിലും നിർണായകമാകും. നിലവിൽ ഏഴ് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആ ഏഴു വിഷയങ്ങൾക്കുള്ള വാദങ്ങളാണ് അഭിഭാഷകർ മുഖേന വിശ്വാസികൾ കോടതിയെ അറിയിച്ചത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി