മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നടത്തി

 മലയാറ്റൂർ:പൊന്നിൻ കുരിശ് മലമുത്തപ്പോ പൊൻ മലകയറ്റം എന്ന പ്രാർത്ഥന ചൊല്ലിയാണ് സ്ത്രീകൾ ഉൾപ്പെടുന്ന ആയിരകണക്കിന് വിശ്വസികൾ  അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ - കുരിശുമുടിയിലേക്ക് എറണാകുളം - അങ്കമാലി മേജർ അതിരൂപത വിമെൻ വെൽഫെയർ സർവീസസിൻ്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി.


കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥന ശുശ്രഷകൾക്ക് കാർമികത്വം വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി സന്ദേശം നൽകി. ജെയ്നി സാം രാജ്, അഡ്വ. മോളി ബോബൻ, സിസ്റ്റർ അമൽ, സിസ്റ്റർ ലിറ്റിൽ തെരേസ്, മിനി ചിറപ്പന ത്ത്, ഫാ. ജോൺസൺ വാളൂരാൻ , ഫാ. അലൻ കാളിയങ്കര , ഫാ. ആൻ്റണി നടുവത്തുശേരി, സിസ്റ്റർ കൃപ മരിയ, എന്നിവർ മലകയറ്റത്തിന് നേതൃത്വം നൽകി.അടിവാരത്തെ മാർ തോമ ശ്ലീഹായുടെ രൂപത്തിന് മുന്നിൽ മെഴുക് തിരികൾ കത്തിച്ച് പ്രാർത്ഥന ചൊല്ലിയാണ് മലകയറ്റം ആരംഭിച്ചത്.

തീർത്ഥാടന പാതയിലെ 14 സ്ഥലങ്ങളിൽ കുരിശിൻ്റെ വഴി നടത്തി, മുട്ട് കുത്തി മെഴുക് തിരികൾ കത്തിച്ച് പ്രാർത്ഥിച്ചാണ് ഓരോ വിശ്വസിയും പൊൻമല കയറിയത്. അതിരൂപതയിൽ വിവിധ ഇടവക പള്ളികളിൽ നിന്നായി ആയിരത്തോളം വനിതകളാണ് പൊൻ മല കയറാൻ എത്തിയത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി