നസ്രാണികൾക്ക് സമുദായ ഏകത്വബോധം കൂടുതൽ ശക്തമായി വരേണ്ടിയിരിക്കുന്നു: റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ

 പാലാ: നസ്രാണികൾക്ക് സമുദായ ഏകത്വബോധം കൂടുതൽ ശക്തമായി വരേണ്ടിയിരിക്കുന്നുവെന്ന് റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ.പാരമ്പര്യത്തിൻറെ തീഷ്ണതയും നസ്രാണി സ്വത്വവും ഉൾക്കൊണ്ടുകൊണ്ട് സമുദായത്തിന്റെ വളർച്ചയ്ക്കായി വിവിധ നസ്രാണി സഭകളിലെ അംഗങ്ങൾ ഒരുമിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


 പിതൃവേദി പാലാ മേഖല ഭാരവാഹികളെ കത്തീഡ്രൽ ദേവാലയത്തിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഈ ഘട്ടത്തിൽ സമുദായ ശാക്തീകരണത്തിനും ഏകീകരണത്തിനും കൂടുതൽ പങ്കുവഹിക്കാൻ കഴിയുന്നത് പിതാക്കന്മാർക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ഭാഗങ്ങളിൽ നടക്കുന്ന നസ്രാണി സമുദായ യോഗങ്ങളിൽ ശക്തമായ സാന്നിധ്യമായിരിക്കാൻ അദ്ദേഹം പിതാക്കന്മാരെ ഉദ്ബോധിപ്പിച്ചു.

പിതൃവേദി പാലാ മേഖല പ്രസിഡൻറ് സാബു കരിന്തയിൽ അധ്യക്ഷത വഹിച്ചു.മേഖല ഡയറക്ടർ ഫാ. ജോർജ് തറപ്പേൽ മുഖ്യപ്രഭാഷണം നടത്തി.ഉന്നതമായ ശാക്തീകരണത്തിന്റെ വിളനിലമാണ് പിതൃവേദി എന്ന് അദ്ദേഹം പറഞ്ഞു.

മേഖലാ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ അനിൽ ജെ തയ്യിൽ, സോജൻ കല്ലറക്കൽ, ജോണി കൂട്ടുങ്കൽ, ടെൻസൺ വലിയകാപ്പിൽ,ജോയി പുളിക്കകുന്നേൽ,സാബു കുര്യൻ,ടോം തോമസ് തെക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി