വെള്ളികുളം ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 24, 25 , 26 തീയതികളിൽ .

 വെള്ളികുളം:നോമ്പുകാല ആചരണത്തോടനുബന്ധിച്ചു വലിയാഴ്ചയ്ക്ക് ഒരുക്കമായി വെള്ളികുളം ഇടവകയിൽ മാർച്ച് 24, 25, 26 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടത്തും. കുടക്കച്ചിറ ഡിവൈൻ റിട്രീറ്റ് സെൻ്ററിലെ ഫാ.ജോയി വള്ളിയാംതടത്തിൽ & ടീം ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

എല്ലാദിവസവും വൈകുന്നേരം 4.15  -കുരിശിന്റെ വഴി, 4.45  - വിശുദ്ധ കുർബാന 5. 30  - ഗാന ശുശ്രൂഷ 6.00  - വചനപ്രഘോഷണം. 8.30 -ആരാധന.

ധ്യാനത്തോടനുബന്ധിച്ച് കൗൺസിലിംഗ്, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. സ്കറിയ വേകത്താനം, ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജെയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി