നസ്രാണി ഐക്യ മുന്നേറ്റ യോഗം ചർച്ച നടത്തിയത് 18 വിഷയങ്ങളിൽ
പാലാ: ഇന്നലെ പാലാ ബിഷപ്സ് ഹൗസിൽ നടന്ന മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദീക - അൽമായ പ്രതിനിധികളുടെ യോഗത്തിൽ പ്രധാനമായും ചർച്ചകൾ നടന്നത് 18 വിഷയങ്ങളിൽ.
1. ഭാരതത്തിൽ ജാതി സെൻസസ് (Census) വരുന്നു. നമ്മുടെ ജാതി (Caste) ഏത്? ഇപ്പോൾ ഉപ സമുദായ നാമങ്ങളിലാണ് (Sub Caste) പൊതുസമൂഹത്തിലും ഗവ. രേഖകളിലും നമ്മൾ അറി യപ്പെടുന്നത്. ഏഴു സുറിയാനി സഭാസമൂഹങ്ങളിൽപ്പെടുന്നവർ "നസ്രാണികൾ' എന്ന ഒരു പൊതുസമുദായനാമത്തിൽ അറിയപ്പെടണ്ട! (ഇരുപത് നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തുള്ള സമുദായനാമം ഒരുകാരണവശാലും നഷ്ടപ്പെടുത്തരുത്.സമുദായ ദിനം തീരുമാനിക്കുക, അത് പൊതുഅവധിയായി പ്രഖ്യാപിക്കണം എന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുക (Suggestion - July 3).
3. വിദ്യാഭ്യാസം, ആരോഗ്യം, ചാരിറ്റി തുടങ്ങിയ പൊതുമേഖലകളിൽ ഏകോപനം ആവശ്യമാ ണ് (ഉദാഹരണം: സമുദായത്തിന്റെ കോളേജുകൾ ഉൾപ്പെടുത്തി മാർതോമ്മാ നസ്രാണി യൂണി വേഴ്സിറ്റി ആക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ഇടപെടലുകൾ നടത്തുക. 4. രാജ്യത്തു നിലവിലുള്ള സംവരണങ്ങളിലെ മതസംവരണം, സംവരണതോത്, പരിഷ്ക്കരണങ്ങ ളിലെ അനീതി എന്നിവ പരിഹരിച്ചു നമ്മുടെ സമുദായത്തിലെ ഉൾപ്പെടെ സംവരണേതര വിഭാ ഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള EWS റിസർവേഷനിലെ തോതുകൂട്ടിയെടുക്കാനും മാനദണ്ഡങ്ങളിൽ കൂടുതൽപേർ അർഹത നേടുംവിധം പുനഃക്രമീക രണം ചെയ്യാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുക. സംവരണം ഇല്ലാത്ത വർ എല്ലാം “മുന്നാക്കം' എന്നു വിധിക്കപ്പെടുന്നതുവഴി ഭൂരിഭാഗവും ദരിദ്രരാണെന്നുള്ള യാഥാർത്ഥ്യം തമസ്ക്കരിക്കപ്പെടുന്നു. EWS മാനദണ്ഡങ്ങൾ സംവരണക്കാരിലെ ക്രീമിലെയർ സ്കെയിലുമായി തുല്യമാക്കുക. കേരളത്തിലെ SET, KTet തുടങ്ങിയ യോഗ്യതാപരീക്ഷക ളിലും പി.എസ്.സി നിയമനങ്ങളിലും ഒ.ബി.സി., ഒ.ഇ.സി, എസ്.സി, എസ്.റ്റി. തുട 6.1.nl, ങ്ങിയവർക്കുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കി വിവേചനം അവസാനിപ്പിച്ചു സാമൂഹികനീതി ഉറപ്പാക്കുക. നിലവിൽ സംവരണം ലഭിച്ചുവരുന്നവർ മുന്നണികൾ രൂപീകരിച്ചും മറ്റും EWS റിസർവേഷനെതിരേ നയങ്ങൾ രൂപീകരിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തി സംയുക്തമായി നടപടികൾ സ്വീകരിക്കുക.
5. ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന ന്യൂനപക്ഷവകാശങ്ങൾ നേരിട്ടും അല്ലാതെയും നഷ്ടപ്പെ ടുന്നതിനെതിരെ ജാഗ്രത പുലർത്തി ഇടപെടലുകൾ നടത്തുക. (ഉദാ. എയ്ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം, നിയമനങ്ങൾ പി.എസ്.സിക്കു വിടുക തുടങ്ങിയ വാദങ്ങൾ, ഏകജാല Do)
6. സുറിയാനി ഭാഷ പൊതുവിദ്യാഭ്യസത്തിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക.
7. Parsi Syndrome: Emigration, സുറിയാനിയേതര സഭകളിലേക്കു വിവാഹം വഴിയും മറ്റും ചേക്കേറൽ, മറ്റു മതങ്ങളിലേക്കും നിരീശ്വരപ്രസ്ഥാനങ്ങളിലേക്കും ഉള്ള കൂറുമാറ്റം, അവിവാഹി തരുടെ എണ്ണം കൂടുന്നത്, Late Marriage, മരണസംഖ്യ കൂടിവരുന്നത്, മുതലായ സമുദായ ത്തിന്റെ അടിത്തറ ഇളകുന്ന നിരവധി കാര്യങ്ങൾ കൂടിവരുന്നത് അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലകളാണ്. യുവാക്കളുടെ തൊഴിലില്ലായ്മ, വയോജനങ്ങളുടെ സംരക്ഷണം തുടങ്ങി ഒട്ടന വധി മേഖലകളിൽ സാമുദായിക പരിഹാരങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
8. സമുദായത്തിന്റെ അടിത്തറ കുടുംബങ്ങളാകയാൽ സ്വന്തം വംശത്തിൽ നിന്നുതന്നെ വിവാഹം ചെയ്യണമെന്നുള്ള വി.വേദപുസ്തകത്തിലെ ആഹ്വാനം സാധ്യമാക്കാൻ സഭകളിൽ ധാരണ ഉണ്ടാക്കി പ്രോത്സാഹിപ്പിക്കുക.
9. നസ്രാണി സംസ്കാരിക-പരിശീലനകേന്ദ്രങ്ങൾ (Cultural Centers) ബന്ധപ്പെട്ട വകുപ്പുകൾ വഴി അനുവദിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുക. ചരിത്രം, സാഹിത്യം,കലകൾ, ഭാഷകൾ, സംസ്ക്കാരം തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഇതിൽ വരുന്നു.
10. നസ്രാണി കുടുംബങ്ങളിലും സ്ഥാപനങ്ങളിലും നസ്രാണി അദ്ധ്യാത്മികത (1850കൾ വരെയുള്ള സംയുക്ത മാർത്തോമ്മാ മാർഗ്ഗം) പ്രോത്സാഹിപ്പിക്കുക.
11. നസ്രാണി സമുദായം പിളർക്കപ്പെടുന്നതിനു മുമ്പുള്ള പൊതുമഹാത്മാക്കൾ, പൊതു ദിനങ്ങൾ, പൊതുസ്ഥലങ്ങൾ, പൊതുപള്ളികൾ, പൊതുസംഭവങ്ങൾ തുടങ്ങിയവയും ഐക്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തികളെയും സമുദായം ഒന്നാകെ ഓർമ്മയാചരിക്കുകയും ഉചിതമായ പൊതുപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു നസ്രാണി സമുദായത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കുക, പുതിയതലമുറകളിലേക്കു നസ്രാണി ചൈതന്യം കൈമാറുന്നതിൽ ശ്രദ്ധിക്കുക.
12. നസ്രാണി എന്ന സമുദായനാമം പരമാവധി ഇടങ്ങളിൽ ഉപയോഗിക്കുകയും വേഷം, ഭക്ഷണം, നിർമ്മാണങ്ങൾ തുടങ്ങിയവയിലെല്ലാം തനിമ (സ്വത്വം), എളിമ /modesty, etc. എന്നിവ കൂടു തൽ പ്രോത്സാഹിപ്പിക്കുക.
13. കർഷകരുടെ പ്രശ്നങ്ങൾ, മലയോരമേഖലകളിലെ പ്രശ്നങ്ങൾ, കുട്ടനാട് വിഷയങ്ങൾ, തീര ദേശ മേഖലകളിലെ ആളുകളുടെ വിഷയങ്ങൾ, രാജ്യസുരക്ഷ തുടങ്ങി പൊതുവിഷയങ്ങളിൽ മറ്റു സമുദായങ്ങളുമായി ചേർന്നു നയങ്ങൾ രൂപീകരിക്കുക,
14. നസ്രാണികൾക്കു ഗണ്യമായ പ്രാധാന്യമുള്ള ജില്ലകളിൽ ന്യൂനപക്ഷസംവിധാനങ്ങളിലും ഗവ. ഓഫീസുകളിലും നസ്രാണി പ്രാതിനിധ്യം ഉറപ്പാക്കുന്ന നയങ്ങൾ രൂപീകരിക്കുക.
15. രാജ്യനിയമങ്ങൾക്കു വിധേയപ്പെട്ടാണു സഭാസ്വത്തുക്കളും സംവിധാനങ്ങളും കൃത്യമായി കൈകാര്യം ചെയ്യപ്പെട്ടു വരുന്നത് എന്നതിനാൽ പുതിയ സിവിൽ നിയമത്തിന്റെ ആവശ്യമില്ല. 16. ക്രൈസ്തവവിശ്വാസങ്ങൾ, ആചാരങ്ങൾ, സഭാനേതൃത്വം, പൗരോഹിത്യം, സന്ന്യാസം, വിശുദ്ധ കൂദാശകൾ, ക്രൈസ്തവപ്രതീകങ്ങൾ, വിശുദ്ധ വേദപുസ്തകം തുടങ്ങിയവയെ അവഹേളി ക്കുന്ന സമീപനങ്ങൾ വിവിധമേഖലകളിൽ കൂടിവരുന്നതിനെതിരേ ജാഗ്രത പുലർത്തുക.
17. നസ്രാണി ജാത്യക സംഘത്തിന് മെത്രാന്മാർ,വൈദീകർ, അല്മായർ എന്നീ മൂന്ന് തലങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉപദേശസമിതിയിലേക്ക് നിയോഗിക്കുക.
18. ഇപ്പോൾ കൂടിയ മാതൃകയിൽ എല്ലാ ദേശങ്ങളിലും സമുദായയോഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.



Comments
Post a Comment