പാദുവ സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാളിനു നാളെ കൊടിയേറും
പാദുവ : സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു നാളെ കൊടിയേറും. വൈകുന്നേരം 4.45നുള്ള വിശുദ്ധ കുര്‍ബാനയില്‍ ഇടവകാംഗങ്ങളായ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൊടിയേറ്റ്, സെമിത്തേരി സന്ദര്‍ശനം. ദേവാലയ സ്ഥാപകനായ കൂര്‍ക്കമറ്റത്തില്‍ മത്തായി അച്ഛന്റെ നൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏഴിന് ഇടവക ദിനമായി ആചരിക്കും. രാത്രി് ഏഴിന് ചേരുന്ന പൊതുസമ്മേളനം ചലച്ചിത്ര താരം സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവകക്കാരുടെ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്.
ഏഴിനു രാവിലെ 6.30ന് വിശുദ്ധ അന്തോനീസിന്റെ കപ്പളയില്‍ വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് തെക്കുമറ്റത്തില്‍ ഒസിഡി. വൈകുന്നേരം 4.30ന് വിശുദ്ധ കാര്‍ലോ അക്വീറ്റ്‌സിന്റെ തിരുശേഷിപ്പ് പള്ളിയില്‍ സ്ഥാപിക്കുന്നു തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് മുതിരക്കാലായില്‍. തുടര്‍ന്ന് പ്രദക്ഷിണം. സന്ദേശം ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴിയില്‍. 9.30ന് സമാപനാശിര്‍വാദം. എട്ടിനു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് തിരുനാള്‍ റാസ. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി ഏഴിന് ഗാനമേള.


Comments
Post a Comment