വസ്ത്രധാരണത്തിലും തുല്യത കൊണ്ടുവന്നത് ക്രൈസ്തവ മിഷനറിമാർ
ഒരു സമൂഹത്തിന്റെ സംസ്കാരം പലപ്പോഴും അതിന്റെ വസ്ത്രധാരണത്തിലൂടെയാണ് പ്രതിഫലിക്കുന്നത്.എന്നാൽ വസ്ത്രം വെറും ആഡംബരമല്ല അത് മനുഷ്യന്റെ ബഹുമാനബോധത്തിന്റെ അടയാളമാണ്.മിഷണറിമാർ കേരളത്തിൽ എത്തിയപ്പോൾ അവർ ഈ മൂല്യമാണ് ജനങ്ങൾക്ക് പകർന്നു നൽകിയത്..അവർക്കുമുമ്പ്, കേരളത്തിലെ വസ്ത്രധാരണം ജാതിയും പദവിയും അനുസരിച്ച് വേർതിരിച്ചിരുന്നതായിരുന്നു.ചിലർക്കു മേൽവസ്ത്രം പോലും ധരിക്കാൻ അനുവാദമില്ലായിരുന്നു.സ്ത്രീകളിൽ പലർ അരയിലൊതുങ്ങിയ ഒരു തുണിയിൽ ജീവിച്ചിരുന്നു.
അത് മനുഷ്യനെ ശരീരത്തിനനുസരിച്ച് വിലയിരുത്തിയിരുന്ന കാലഘട്ടമായിരുന്നു.എന്നാൽ മിഷണറിമാർ മറ്റൊരു ദിശ കാണിച്ചു അവർ പറഞ്ഞു: വസ്ത്രം ശരീരത്തെ മറയ്ക്കാനല്ല, മനുഷ്യനെ ബഹുമാനിക്കാൻ തന്നെയാണ്.
ദൈവസദൃശരായ മനുഷ്യർ ധരിക്കുന്ന വസ്ത്രം അവരുടെ ബഹുമാനബോധം പ്രകടിപ്പിക്കണം. “മാന്യത” മിഷണറിമാർ പഠിപ്പിച്ച 'മൂല്യം ,മിഷണറിമാർ പറഞ്ഞ “മാന്യമായ വസ്ത്രധാരണം” പാശ്ചാത്യ ഫാഷനല്ലായിരുന്നു;
അത് ശുദ്ധത, ലജ്ജ, ആത്മബഹുമാനം എന്നീ മൂല്യങ്ങളുടെ സംയോജനമായിരുന്നു.ശരീരത്തെ മറച്ചും, ആകർഷണം ലക്ഷ്യമാക്കാതെയും ധരിക്കുന്ന വസ്ത്രം
ആഡംബരമല്ല, നല്ല ശീലത്തിന്റെ പ്രതിഫലനം.പുരുഷനും സ്ത്രീയും വ്യക്തിത്വത്തോടെ ബഹുമാനത്തോടെയും സമൂഹത്തിൽ പ്രത്യക്ഷപ്പെടുവാനുള്ള മാർഗം അതായിരുന്നു.
മിഷണറിമാർ കേരളത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അവകാശം നൽകിയത് അവർ തന്നെയാണ്.സ്കൂളുകളിൽ യൂണിഫോം കൊണ്ടുവന്ന് “സമത്വവും ശുദ്ധതയും” എന്ന മൂല്യങ്ങൾ പഠിപ്പിച്ചു. ബാസൽ മിഷൻ തുന്നൽശാലകൾ ആരംഭിച്ച് സ്ത്രീകളെ സ്വയം ബഹുമാനിക്കാൻ പ്രാപ്തരാക്കി.ചർച്ച് മിഷണറി സൊസൈറ്റി വിദ്യാർത്ഥികൾക്ക് “വസ്ത്രശുദ്ധി” എന്ന പാഠം വളർത്തി.
“മനുഷ്യൻ വസ്ത്രം ധരിക്കുന്നത് ആകർഷിക്കാൻ വേണ്ടി അല്ലാ ബഹുമാനിക്കപ്പെടാൻ വേണ്ടിയാണ്.”മാന്യതയുള്ള വസ്ത്രധാരണം പറയുന്നത് ഇതാണ്:
“ഞാൻ ആരുടേയോ വിനോദത്തിനായി തീർത്ത ഒരാൾ അല്ല, ഞാൻ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ്.”അത് ലജ്ജയുടെയും ആത്മബഹുമാനത്തിന്റെയും പ്രതീകമാണ്.സമൂഹം മനസ്സിലാക്കേണ്ടത് ഇതാണ് മാന്യത വസ്ത്രത്തിന്റെ വിലയിൽ അല്ല, അത് ധരിക്കുന്നവന്റെ മനസ്സിലാണ്


Comments
Post a Comment