സിറോ മലബാർ സഭയിലെപല വിഷയങ്ങളിലുംപോപ്പുലർ ഫ്രണ്ട് ഇടപെടൽ:മാർ ആൻഡ്രൂസ് താഴത്ത്
സിറോ മലബാർ സഭയിലെ ആരാധനക്രമ തർക്കത്തിൽ ഉൾപ്പെടെ, പല വിഷയങ്ങളിലും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഇടപെട്ടിട്ടുണ്ടന്ന്, സിബിസിഐ പ്രസിഡണ്ട് മാർ ആൻഡ്രൂസ് താഴത്ത് പിതാവ്.
സംഘടിത ശക്തിയായി നിലകൊള്ളുന്ന സീറോ മലബാർ സഭക്കുള്ളിൽ ഭിന്നിപ്പ് ഉണ്ടാക്കി സഭയെ തകർക്കാനാണ് അവർ ശ്രമിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതാണ് ഇക്കാര്യം എന്നും പിതാവ് പറഞ്ഞു.
ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിലെ ബിസിനസ് സ്ഥാപനങ്ങളെ തകർത്തുകൊണ്ട് , ആ മേഖലയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ക്രൈസ്തവരെ ലക്ഷ്യമിട്ടത്. വിദേശത്തുനിന്ന് കള്ളപ്പണ ഇടപാടുകൾ വഴി ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് ഉപയോഗിച്ച്, വൻ ബിസിനസ് സംരംഭങ്ങൾ അവർ ആരംഭിക്കുകയും ചെയ്തു. പല ക്രൈസ്തവ സ്ഥാപനങ്ങളും ഇവരുടെ കടന്നു വരവോടുകൂടി പൂട്ടി പോകേണ്ട അവസ്ഥ വരികയും ചെയ്തു.
പിന്നീട് അവർ ലക്ഷ്യം വെച്ചത് കേരളത്തിലെ ക്രൈസ്തവ മാനേജ്മെന്റ്കളുടെ ഹോസ്പിറ്റലുകളെ ആയിരുന്നു. എറണാകുളത്തെ ഒരു ഹോസ്പിറ്റലിലെ സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഹോട്ടലിൽ എത്തിയ നേഴ്സുമാർ കണ്ടത് താടിയും തൊപ്പിയും വെച്ച താലിബാനി രൂപം ഉള്ളവരെയായിരുന്നു. സമരങ്ങൾക്ക് പിന്നിലുള്ള ലക്ഷ്യം മനസ്സിലാക്കിയ അവർ മറ്റുള്ളവരെ അറിയിച്ചു പിൻമാറുകയായിരുന്നു. ഇതിന്റെയൊക്കെ പിന്നിൽ കളിച്ച ആൾ പിന്നീട് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പി ഒ സി ബൈബിൾ പരിഭാഷയിൽ പോലും, തീവ്ര ഇസ്ലാമിസ്റ്റുകൾ ഇടപെടാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന ബഹുമാനപ്പെട്ട ജോഷി അച്ചന്റെ വെളിപ്പെടുത്തലും ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതാണ്.
ആൻഡ്രൂസ് പിതാവ് ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ, സഭാ നേതൃത്വത്തിന് ബോധ്യമുണ്ടെങ്കിൽ, സഭക്കുള്ളിലെ പോപ്പുലർ ഫ്രണ്ട് അനുഭാവികൾക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ പറഞ്ഞു. അല്ലാതെ സമവായത്തിന്റെ മാർഗ്ഗം സ്വീകരിച്ചുകൊണ്ട്, അവരെ സഭയുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ തിരുകി കയറ്റിയത്, പോപ്പുലർ ഫ്രണ്ടിന്റെ സമ്മർദ്ദത്തെ തുടർന്നാണോ എന്ന് അറിയാൻ വിശ്വാസികൾക്ക് ആഗ്രഹമുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
ജമായത്തെ ഇസ്ലാമിയുടെ വേദികളിലെ സ്ഥിര സാന്നിധ്യമായ പോൾ തേലക്കാടിനെ പോലെയുള്ള വൈദികർക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ട് സഭാ നേതൃത്വം വൈമുഖ്യം കാണിക്കുന്നുവെന്നും നടപടികൾ എടുക്കുന്നതിന് പകരം, സാമുദായ ശാക്തീകരണ വർഷം ആചരിച്ചാൽ പ്രശ്നങ്ങൾ തീരുമോ എന്നുമാണ് ചോദ്യം...

Comments
Post a Comment