റവ.ഡോ ജോസ് കാക്കല്ലിലിന് പിതൃവേദി പാലാ മേഖല യാത്രയയപ്പ് നൽകി
പാലാ : കത്തിഡ്രൽ(പാലാ ഫൊറോന) വികാരി ആയിരുന്നു മംഗലപ്പുഴ സെമിനാരിയിലേക്ക് സ്ഥലം മാറി പോകുന്ന റവ.ഡോ ജോസ് കാക്കല്ലിലിന് പിതൃവേദി പാലാ മേഖല യാത്രയയപ്പ് നൽകി.ആത്മീയതയും സൗമ്യതയും ദൃഢനിശ്ചയവും ഒത്തുചേർന്ന മാതൃകാ പുരോഹിതനായിരുന്നു ഫാ. ജോസ് കാക്കല്ലിൽ എന്ന് മേഖല പ്രസിഡന്റ് സാബു കരിന്തയിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
പാലാ രൂപതയുടെ ചാൻസലർ സ്ഥാനം ദീർഘനാൾ വഹിച്ചതിനുശേഷമാണ് റവ. ഡോ. ജോസ് കാക്കല്ലിൽ 2023ൽ കത്തീഡ്രൽ വികാരിയായി ചുമതലയേറ്റത്.
പിതൃവേദി മേഖല ഡയറക്ടർ ഫാ. ജോർജ് തറപ്പേൽ,ബിൻസ് തൊടുക, ഇഗ്നേഷ്യസ് ആനിത്തോട്ടം, അനിൽ ജെ തയ്യിൽ, ജോസ് എബ്രഹാം, ദീപു ചെറുകരകുന്നേൽ,തോമസ് മാന്താടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു



Comments
Post a Comment