പ്ശീത്ത ബൈബിൾ പഠനത്തിന് പുതിയ ചെയർ ഉദ്ഘാടനം ചെയ്തു

 


സുറിയാനി ദൈവശാസ്ത്രം സഭയുടെഅന്തഃസത്തയിലേക്കാണ് വിശ്വാസികളെ നയിക്കുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗം പ്ശീത്ത ബൈബിൾ പഠനത്തിന് ആരംഭിച്ച പുതിയ ചെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.ആദ്യമായാണ് പ്ശീത്ത ബൈബിൾപഠനത്തിന് ഒരു ചെയർ സ്ഥാപിക്കുന്നത്. ഇതുപുതിയകാൽവയ്പാണെന്നുംയൂണിവേഴ്സിറ്റിയുടെസാധ്യതകളിലേക്ക് സംരഭംവളരണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെഅനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായഗവേഷണം നടത്താനുംസ്ഥാപിതമായ പഠനകേന്ദ്രമാണിത്. പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ്സ്റ്റഡീസിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനവും മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്അധ്യക്ഷത വഹിച്ചു.

മാർ ജോസഫ് പെരുന്തോട്ടംഅനുഗ്രഹപ്രഭാഷണം നടത്തി.ഡോ.സാമുവൽ മാർബിഷപ്പ്ഐറേനിയോസ് ആശംസ നേർന്നു. മൽപാൻ റവ.ഡോ. മാത്യുവെള്ളാനിക്കൽ, സെമിനാരിറെക്ടർ റവ.ഡോ.ഡൊമിനിക് വെച്ചൂർ, ഡോ. സിസ്റ്റർ സോഫി റോസ് സിഎംസി, ലൂക്ക് തോമസ് മറ്റത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിന്റെ പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട് സ്വാഗതവും പ്ശീത്ത ബൈബിൾ സ്റ്റഡീസ് ചെയർ ഡയറക്ടർ റവ.ഡോ. സിറിയക് വലിയ കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി