വർഗീയ ഭീകരതയെ ചേർത്തുപിടിച്ച് കേരളത്തിൽ കോൺഗ്രസ്: ജമാഅത്തെ ഇസ്ലാമി സൂപ്പർ എന്ന് വി ഡി സതീശൻ
ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയം. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണെന്നും മൗദുദി ആശയങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണമെന്നും പ്രഖ്യാപിച്ചുകൊണ്ട് സമസ്തയുടെ നൂറാം വാർഷികത്തിനോടനുബന്ധിച്ച അന്തരാഷ്ട്ര സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.
പാൻ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണമെന്നും പ്രമേയത്തിൽ പറയുന്നു. മതരാഷ്ട വാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെ രാഷ്ട്രീയ ഇസ്ലാം മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് സമസ്തയുടെ പ്രമേയത്തിൽ പറയുന്നത്.
മുനമ്പം അടക്കമുള്ള വിഷയങ്ങളിൽ ക്രൈസ്തവർക്ക് അനുകൂലമായ നിലപാടുകൾ അല്ല കോൺഗ്രസ് സ്വീകരിച്ചത് എന്നിരിക്കെ സമസ്ത പോലും തള്ളിപ്പറയുന്ന ജമാഅത്തെ ഇസ്ലാമിയെ ഇപ്പോൾ ചേർത്തു പിടിക്കുന്നത് കോൺഗ്രസിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ വാഗ്ദാനം ചെയ്താൽ സ്വീകരിക്കും എന്നാണ് സതീശൻ പറഞ്ഞത്.ഒപ്പം തന്നെ ജമാഅത്തെ ഇസ്ലാമി വർഗീയ നിലപാടുള്ള ഒരു സംഘടനയല്ല എന്നാണ് വി ഡി സതീശന്റെ നിലപാട് ലോകമൊട്ടാകെ ജമാഅത്തെ ഇസ്ലാമിയുടെ വിവിധ മുഖങ്ങളാണ് ഇസ്ലാമിക ഭീകരതയുടെ നേർമുഖമായി,പ്രത്യേകിച്ച് ക്രൈസ്തവർക്കെതിരെ നിൽക്കുന്നത് എന്നിരിക്കെയാണ് വി ഡി സതീശൻ്റെ ഈ വർഗീയതയ്ക്ക് വളം വയ്ക്കുന്ന നിലപാട്.ഹൈന്ദവ ഭൂരിപക്ഷത്തെയും ക്രൈസ്തവ ന്യൂനപക്ഷത്തെയും ഇസ്ലാമിക ആശയങ്ങളെയും ഒരുപോലെ തള്ളിക്കളഞ്ഞുകൊണ്ട് മതരാഷ്ട്രവാദം വളർത്തുന്ന തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പ്രോത്സാഹനം നൽകുന്ന വി ഡി സതീശന്റെ നിലപാട് ഹൈക്കമാന്റിന്റെ അറിവോടെയാണോ എന്ന് ഇനി അറിയാനുള്ളൂ.

Comments
Post a Comment