സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷന് ഇന്ന് തുടക്കം.
മേലുകാവ്: സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷൻ ഇന്നുമുതൽ 8 വരെ ചാലമറ്റം എംഡി സിഎംഎസ് സ്‌കൂൾ മൈതാനത്ത് നടത്തും. തിങ്കളാഴ്ച വൈകീട്ട് ആറിന് കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ് ജോസ് ജോർജ് കൺവെൻഷൻ ഉദ്ഘാനംചെയ്യും.
ഡെപ്യൂട്ടി മോഡറേറ്റർ വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ്പ്. റൈറ്റ്.റവ. ഡോ. കെ.ജി. ദാനിയേൽ, റവ. ഡോ. പി.പി. തോമസ്, റവ. റോബി വർഗീസ്, റവ. ഡി.എസ്. അരുൺ, സമ്പത്ത് വർഗീസ്, മെർലിൻ ടി. മാത്യു എന്നിവർ നേതൃത്വം നൽകും.
രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങൾക്ക് എതിരേ നടന്നുവരുന്ന ആക്രമണങ്ങൾ, പീഡനങ്ങൾ എന്നിവയ്ക്കെതിരേ പ്രത്യേക പ്രാർത്ഥനായോഗം നടത്തുമെന്ന് മഹായിടവക വൈദിക സെക്രട്ടറി റവ.ടി.ജെ. ബിജോയി, പബ്ലിസിറ്റി കൺവീനർ റവ. രാജേഷ് പത്രോസ് എന്നിവർ പറഞ്ഞു.
കൺവെൻഷൻ യോഗങ്ങൾക്ക് മഹായിടവകയുടെ ഇരുമാപ്ര, ചേലച്ചുവട്, കൊന്നത്തടി, പീരുമേട്, വണ്ടിപ്പെരിയാർ, ഉപ്പുതറ, മൂവാറ്റു പുഴ, കട്ടപ്പന, മേലുകാവ് സഭാ ജില്ലകൾ നേതൃത്വം നൽകും. ഫെബ്രുവരി എട്ടിന് വൈകിട്ട് ആറിന് സമാപന സമ്മേളനം കൊച്ചിൻ മഹായിടവക ബിഷപ് കുര്യൻ പീറ്റർ ഉദ്ഘാടനംചെയ്യും.

Comments
Post a Comment