ആലപ്പുഴ കാത്തലിക് കൺവെൻഷൻ ഒരുക്കങ്ങൾ തുടങ്ങി
ആലപ്പുഴ നഗരത്തിലെ വിവിധ കത്തോലിക്ക ഇടവകകളുടെ നേതൃത്വത്തിൽ നടക്കുന്ന ആലപ്പുഴ കാത്തലിക് കൺവെൻഷന് ഒരുക്കങ്ങൾ തുടങ്ങി.
ഫെബ്രുവരി 26, 27, 28 തീയതികളിൽ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി അങ്കണത്തിലാണ് വെകുന്നേരം 4.30 മുതൽ 9 മണി വരെ കൺവെൻഷൻ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയൽ പൂവ്വണ്ണത്തിൽ കൺവെൻഷൻ നയിക്കും.
നഗരത്തിലെ ലത്തീൻ, സിറോ മലബാർ, സിറോ മലങ്കര റീത്തുകളിലെ വിവിധ ഇടവകകളിൽ നിന്ന് വിശ്വാസികൾ കൺവെൻഷനിൽ പങ്കു ചേരും. കൺവെൻഷൻ്റെ ഒരുക്കങ്ങൾക്കായി ഇടവകകളിലെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ആലപ്പുഴ രൂപത വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ രക്ഷാധികാരിയും വികാരി ജനറാൾ ഫാ. ജോയി പുത്തൻവീട്ടിൽ ചെയർമാനും കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസീസ് കൊടിയനാട്,പഴവങ്ങാടി മാർസ്ലീവാ ഫൊറോന തീർത്ഥാട ന പള്ളി വികാരി ഫാ. മാത്യു നടമുഖത്ത്, സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ എന്നിവർ ജനറൽ കൺവീനർമാരുമായുള്ള കമ്മിറ്റി കൺവെൻഷന് നേതൃത്വം നൽകും.


Comments
Post a Comment