തീക്കോയി പള്ളിയിൽ നസ്രാണി സമുദായ ചർച്ചാ ക്ലാസ്സ് ഇന്ന്
പാലാ: സീറോമലബാർ സഭ 2026 സമുദായ ശക്തീകരണ വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി തീക്കോയി പള്ളിയിൽ ഇന്ന് (11/02/2026) വൈകുന്നേരം 5:30 ന് പാരീഷ് ഹാളിൽ ചർച്ചാ ക്ലാസ്സ് നടക്കും.സമുദായ ബോധവും സമുദായത്തോടുള്ള സ്നേഹവും ഏറ്റവും അധികം ആവശ്യമുള്ള ഒരു കാലഘട്ടം എന്ന നിലയിൽ നസ്രാണി പാരമ്പര്യത്തെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും സമുദായത്തിൻ്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് സമുദായത്തെ ശക്തിപ്പെടുത്താൻ ആവശ്യമായ ബോധ്യങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. നസ്രാണി സമുദായത്തിൽ പെട്ട ആർക്കും ഇതിൽ പങ്കെടുക്കാം.


Comments
Post a Comment