കുണ്ടറ പെനിയലിൽ ഫാ. എസ് ഐസക്ക് (85) അന്തരിച്ചു


 കുണ്ടറ: മലങ്കര ഓർത്തഡോക്സ് സഭയിലെ  കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന  കുണ്ടറ  പെനിയലിൽ ഫാ. എസ് ഐസക്ക് (85) അന്തരിച്ചു.കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയാണ്‌ മാതൃഇടവക. കൊല്ലം -      തിരുവനന്തപുരം - മലബാർ - നിരണം ഭദ്രാസനങ്ങളിൽ  വൈദീകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരശുശ്രുഷ  പിന്നീട് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടത്തപ്പെടും 

പി ടി സാമുവേൽ - അന്നമ്മ സാമുവേൽ ദമ്പതികളുടെ മകനായ  ഫാ. എസ് ഐസക്ക്, 98 വർഷങ്ങൾക്ക് മുൻപ് തഴപ്പായ് നിർമ്മാണത്തിൽ കീർത്തികേട്ട കരുനാഗപള്ളി  തഴവായിൽ നിന്നും ചരിത്രതാളുകളിൽ ഇടം നേടിയ വിളംബര നാട്ടിലെത്തിയ തഴവ വൈദ്യനച്ചന്റെ ചെറുമകനാണ്. പൗരോഹിത്യത്തിനോടൊപ്പം  അദ്ധ്യാപകവൃത്തിയും ചേർന്നുള്ള യാത്രയായിരുന്നു. ഇതിൽ 19 വർഷം അധ്യാപക ജീവിതം  കുണ്ടറ എം ജി ഡി ഹൈസ്കൂളിലായിരുന്നു.   വൻ ശിഷ്യ സമ്പത്തിന്റെ ഉടമയായ  അച്ചൻ  എം. ജി. ഡി ഹൈസ്കൂളിന് സമീപം പ്ലാവിള പെനിയേലിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു

 ഭാര്യ റിട്ട.അദ്ധ്യാപിക ശോശാമ്മ കൊച്ചമ്മ മക്കൾ. സിജി ഐസക്ക് ,സിനി ഐസക്ക് മരുമക്കൾ. ഡോ. എബി കോശി, ബിനു സ്കറിയ

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി