വി. അൽഫോൻസാമ്മയെവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിട്ട് 40 വർഷങ്ങൾ
വി. അൽഫോൻസാമ്മയെ വി. ജോൺപോൾ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിട്ട് 40 വർഷങ്ങൾ പൂർത്തിയാവുകയാണ്. 1986 ഫെബ്രുവരി എട്ടിനാണ് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. അതിനോടനുബന്ധിച്ച് ഭരണങ്ങാനം സെൻ്റ് അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ ഫെബ്രുവരി 7, 8 ദിവസങ്ങളിലായി ഏകദിന സെമിനാറും, റൂബി ജൂബിലി ആഘോഷവും നടക്കും. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 9. 30 മുതൽ വൈകുന്നേരം 4 .30 വരെയാണ് ഏകദിന സെമിനാർ നടക്കുക. രാവിലെ 9. 30ന് വടവാതൂർ സെമിനാരി റെക്ടർ റവ. ഡോ. ഡോമിനിക് വെച്ചൂർ ഉദ്ഘാടനം ചെയ്ത് ആമുഖ സന്ദേശം നൽകും. രണ്ട് സെഷനുകളിലായി ഡോക്ടർ പോളി മണിയാട്ട് "കൂദാശകളിലൂടെ ക്രിസ്തുവിനെ അറിയുക" എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. 11 . 20ന് സ്നേഹ പാരമ്യം വി. കുർബാനയിൽ. 12. 30ന് പ്രൊഫ. സണ്ണി കുര്യാക്കോസ് "വി. ഫ്രാൻസിസ് അസീസിയുടെ വർഷം" എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. രണ്ടുമണിക്ക് നടക്കുന്ന നാലാം സെഷനിൽ "ഫ്രാൻസിസ്കൻ ചൈതന്യം അൽഫോൻസയിൽ" എന്ന വിഷയത്തിൽ ഫാ. ആദർശ് വടക്കേടത്ത് കപ്പുച്ചിൽ ക്ലാസ് നയിക്കും. മൂന്നു മണിക്ക് നടക്കുന്ന അഞ്ചാമത്തെ സെഷനിൽ "മറിയം വിശ്വാസികളുടെ അമ്മ" എന്ന വത്തിക്കാൻ രേഖയുടെ വിശകലനം റവ.ഡോ. ജോഷി മയ്യാറ്റിൽ നടത്തും.
അഞ്ചുമണിക്ക് വി. കുർബാനയ്ക്ക് മുട്ടുചിറ ഫൊറോന വികാരി ഫാ. അബ്രഹാം കൊല്ലിത്താനത്ത് മലയിൽ മുഖ്യ കാർമികത്വം വഹിക്കും. 6.15ന് നടക്കുന്ന ജപമാല പ്രദക്ഷിണത്തിന് അൽഫോൻസാമ്മ വളർന്ന മുട്ടുചിറ റൂഹാദ്ക്കുദ്ശ ഫൊറോന ഇടവാകാംഗങ്ങൾ നേതൃത്വം നൽകും. 7.00 മണിക്ക് സമാപന ആശിർവാദം.
ഫെബ്രുവരി 8 ഞായറാഴ്ച 11 .30ന് പാലാ രൂപത വികാരി ജനറാൾ ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് വി. കുർബാനയർപ്പിച്ച് സന്ദേശം നൽകും.



Comments
Post a Comment