131-മത് മാരാമൺ കൺവെൻഷൻ നാളെ മുതൽ

131-മത് മാരാമൺ കൺവെൻഷൻ നാളെ മുതൽ 15 വരെ കോഴഞ്ചേരി പാമ്പാ മണപ്പുറത്ത് നടക്കും 

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തൽ, കൺവെൻഷൻ നഗറിലേക്കുള്ള താൽക്കാലിക പാലങ്ങൾ, പ്രത്യേക കുട്ടിപ്പന്തൽ എന്നിവ സജ്ജമായി.

കോഴഞ്ചേരി പാലത്തിനു താഴെ പമ്പ മണപ്പുറത്ത് നാളെ ഉച്ചകഴിഞ്ഞ് 2.30 മണിക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നതോടെ കൺവെൻഷന് തുടക്കമാകും. സഭയിലെ ബിഷപ്പുമാർക്ക് പുറമേ അമേരിക്കയിൽ നിന്നെത്തുന്ന ഡോ. ക്ലിയോഫസ് ജെ.ലാറു, സൗത്ത് ആഫ്രിക്കയിൽ നിന്നെത്തുന്ന റവ. മോളോ വിൽസൻ മെസവാൻഡിലേ, ന്യൂഡൽഹിയിൽ നിന്നെത്തുന്ന ബിഷപ്പ് ഡോ. പോൾ സ്വരൂപ് എന്നിവർ മുഖ്യ പ്രസംഗം നടത്തും.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി