രാക്കുളി തിരുനാളിന് മുന്നോടിയായിപ്രത്യാശയുടെ കവാടത്തിലേക്ക് തീർത്ഥാടന യാത്ര നടത്തി കത്തീഡ്രൽ ഇടവക

 പാലാ: ചരിത്രപ്രസിദ്ധമായ രാക്കുളി തിരുനാളിന് മുന്നോടിയായി ഭരണങ്ങാനം അൽഫോൻസാമ്മ കബറിടപള്ളിയിലെ പ്രത്യാശയുടെ കവാടത്തിലേക്ക് തീർത്ഥാടന യാത്ര നടത്തി കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിലും ഇടവകജനവും.


ഇന്നലെ ജനുവരി ഒന്നാം തീയതി വൈകുന്നേരം നടന്ന റംശാ പ്രാർത്ഥനക്കും കൊടിയേറ്റിനും ശേഷമാണ് കബറിട പള്ളിയിലേക്കുള്ള തീർത്ഥാടന യാത്ര നടത്തിയത്.

ഭരണങ്ങാനം കബറിട പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം വികാരി ഫാ. ജോസ് കാക്കല്ലിൽ ഇടവകജനത്തെ അൽഫോൻസാമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചു.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി