ഹോദോസ് മാഗസിൻ പ്രകാശനം ചെയ്തു

പത്തനംതിട്ട: എം. സി.വൈ.എം പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രവർത്തന പാതയിൽ നേതൃസ്ഥാനത്തായിരുന്ന ഭദ്രാസന നേതാക്കന്മാരുടെ അനുഭവക്കുറിപ്പുകൾ ചേർത്ത് "ഹോദോസ്" എന്ന പേരിൽ  മാഗസിൻ പ്രസിദ്ധീകരിച്ചു.

മാഗസീന്റെ പ്രകാശന കർമ്മം 2026 ജനുവരി 10 ന് വൈകുന്നേരം 3.30 ന്, പത്തനംതിട്ട ബിഷപ്പ്സ് ഹൗസിൽ വച്ച് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ  ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

ഭദ്രാസന പ്രസിഡന്റ് ബിബിൻ എബ്രഹാം,ഭദ്രാസന ഡയറക്ടർ ഫാ.ജോർജ് വർഗീസ് പുതുപ്പറമ്പിൽ,ഭദ്രാസന ആനിമേറ്റർ സി. ജൊവാൻ എസ്. ഐ.സി, ഭദ്രാസന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി