നെല്ലിയാനി പള്ളിയിൽ വല്യച്ചന്റെ തിരുനാളിന് മാർ കല്ലറങ്ങാട്ട് കൊടിയേറ്റും

 

നെല്ലിയാനി:  സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ ആശിർവാദ സമർപ്പണവും  വിശുദ്ധ സെബസ്ത്യാനോസിന്റെ (വല്യച്ചൻ) തിരുനാളിന്റെ കൊടിയേറ്റ് കർമ്മവും  ജനുവരി 17 ശനിയാഴ്ച വൈകുന്നേരം  3.30 ന്  പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്   നിർവഹിക്കും.  4 മണിക്ക് മോൺ ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് നൊവേന, ലദീഞ്ഞ്.

 18-ാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക്  സെൻ്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ വികാരി ഫാ. ജോസഫ് ഇല്ലിമൂട്ടിൽ ദിവ്യബലി അർപ്പിക്കും. ഉച്ചകഴിഞ്ഞ് 2 .30 ന്  തിരുസ്വരൂപ പ്രതിഷ്ഠ.  3. 45 ന് ചെണ്ടമേളം. 4.15 ന് ബാൻഡ് മേളം. 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. മനോജ് പൂത്തോട്ടാൽ  സി.എം.ഐ.  കാർമികത്വം വഹിക്കും.  തുടർന്ന് പ്രദക്ഷിക്കണം കപ്പളയിലേക്ക്. പ്രസംഗം റവ.ഫാ. പോൾ പാറക്കൽ.

ജനുവരി 19 തിങ്കളാഴ്ച രാവിലെ 8.30 ന് ചെണ്ടമേളം, 9 മണിക്ക് ബാൻഡ് മേളം, തുടർന്ന് 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. സന്ദേശം ഫാ. ചെറിയാൻ കുന്നക്കാട്ട്. തുടർന്ന് പ്രദക്ഷിണം. 12.30 ന് ഊട്ടുനേർച്ച. വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ ഗാനമേള.

ജനുവരി 20 ചൊവ്വാഴ്ച രാവിലെ 6 30 ന് വി.കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്, തിരുനാളിന്  ഒരുക്കമായുള്ള 9 ദിവസത്തെ വി. കുർബാന, നൊവേന.  എല്ലാദിവസവും വൈകുന്നേരം 5 മണിക്ക് കഴുന്ന് എഴുന്നള്ളിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി