പാലാ കത്തിഡ്രലിൽ മലയുന്ത് പ്രദക്ഷിണം ഭക്തിസാന്ദ്രമായി
പാലാ: ചരിത്രമുറങ്ങുന്ന പാലാ വലിയ പള്ളിയുടെ തിരുമുറ്റത്ത് പൗരാണിക പാരമ്പര്യത്തിന്റെ നിറശോഭയിൽ ലോകപ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം ഭക്തിസാന്ദ്രമായി.പ്രാർത്ഥനാ മന്ത്രങ്ങളാൽ മുഖരിതമായ വലിയ പള്ളിയുടെ മുറ്റത്ത് ഇടതിങ്ങിയ വിശ്വാസി സമുദ്രത്തിനിടയിലൂടെ കിഴ തടിയൂർ കരക്കാരുടെ കരുത്തുറ്റ കരങ്ങളിൽ മലയുലഞ്ഞാടി
.കത്തീഡ്രൽ പള്ളിയുടെ പ്രസിദ്ധമായ അഞ്ചു താളങ്ങളുയരുന്ന മണികൾ നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.വൈകുന്നേരം അഞ്ചരയോടെ പാലാ പഴയ പള്ളിയിൽനിന്നും ആരംഭിച്ച ചരിത്രപ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണത്തിന് ഫൊറോന വികാരി റവ. ഡോ. ജോസ് കാക്കല്ലിൽ നേതൃത്വം നൽകി.
പുൽക്കൂടിനെ അനുസ്മരിപ്പിക്കുന്ന മല പഴയ പള്ളിയിൽ നിന്നും പുതിയ പള്ളി ചുറ്റി നടയിറങ്ങി കുരിശിൻ തൊട്ടിയിലെത്തി കുരിശിനു വന്ദനമർപ്പിച്ച് തിരികെ പഴയ പള്ളിയിലെത്തി.പ്രദക്ഷിണത്തിന്റെ ദൃശ്യങ്ങൾ കാണാം
പുൽക്കൂടിനെ അനുസ്മരിപ്പിക്കുന്ന മല പഴയ പള്ളിയിൽ നിന്നും പുതിയ പള്ളി ചുറ്റി നടയിറങ്ങി കുരിശിൻ തൊട്ടിയിലെത്തി കുരിശിനു വന്ദനമർപ്പിച്ച് തിരികെ പഴയ പള്ളിയിലെത്തി.പ്രദക്ഷിണത്തിന്റെ ദൃശ്യങ്ങൾ കാണാം

Comments
Post a Comment