കടനാട്പള്ളിയിൽപഞ്ച പ്രദക്ഷിണ സംഗമം ഇന്ന്
കടനാട് • തീർഥാടന കേന്ദ്രമായ സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദർശന തിരുനാളിനോടനുബന്ധിച്ചുള്ള പഞ്ച പ്രദക്ഷിണ സംഗമം ഇന്നുനടത്തും.
വൈകിട്ട് 3നു വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 3.45നു വല്യാത്ത് കപ്പേള, കാവുംകണ്ടം കപ്പേള, വാളികുളം കപ്പേള, 4നു കൊല്ലപ്പള്ളി കപ്പേള, 4.15ന് ഐങ്കൊമ്പ് കുരിശുങ്കൽ പന്തൽ എന്നിവിടങ്ങളിൽനിന്ന് പള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിക്കും.
പ്രദക്ഷിണങ്ങൾ 5നു കുരിശിൻ തൊട്ടിയിലെത്തും. 5.30നു തിരി വെഞ്ചരിപ്പ്, തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ നിന്ന് പ്രദക്ഷിണമായെത്തി ഇടവക ദേവാലയത്തിൽ പ്രതിഷ്ഠി ക്കും. 6നു കുർബാന, സന്ദേശം, 8നു വേസ്പര, 8.30നു പ്രദക്ഷി ണം, 9.45നു കപ്ലോൻ വാഴ്ച. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 10നു ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലം പറമ്പിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
12നു പ്രദക്ഷിണം, 1നു വൊളന്റിയേഴ്സും പ്രസുദേന്തിമാരും ചേർന്ന് കഴുന്ന് എഴുന്നള്ളിക്കൽ, രാത്രി 7നു : പിന്നണി ഗായകൻ വിധു പ്രതാപിന്റെ ഗാനമേള.
17നു രാവിലെ 6നു കുർബാന, സെമിത്തേരി സന്ദർശനം. 18നു രാവിലെ 6.30നു ഫാ. ജോസഫ് ഉപ്പൻമാക്കലും 7നു ഫാ.ജോസ ഫ് പാനാമ്പുഴയും 9.30നു ഫാ. സെബാസ്റ്റ്യൻ പേണ്ടാനവും 4.30നു ഫാ. ജോണി കാര്യത്തി ലും കുർബാന അർപ്പിക്കും. 20ന് ഇടവകക്കാരുടെ തിരുനാൾ നടത്തും.
രാവിലെ 9നുസെബാസ്റ്റ്യൻ നാമധാരിസംഗമം, 9.30നു തിരുനാൾ റാസ-ഫാ. ജോർജ് പോളച്ചിറകുന്നുംപുറം, ഫാ. ജോർജ് തെക്കേചൂരനോലിൽ, ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ. 12നു പ്രദക്ഷിണം. 1നു കത്തോലിക്കാ കോൺഗ്രസിന്റെ നേതൃ ത്വത്തിൽ ഊട്ടുനേർച്ച, 4നു കുർ ബാന-ഫാ. അഗസ്റ്റിൻ പീടികമല


Comments
Post a Comment