മാർ റാഫേൽ തട്ടിൽ പിതാവിന് പുതിയ സെക്രട്ടറി

 

കാക്കനാട്: സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ റവ. ഡോ. സനൽ മാളിയേക്കൽ നിയമിതനായി.കഴിഞ്ഞ നാല് വർഷമായി മേജർ ആർച്ചുബിഷപ്പിന്റെ സെക്രട്ടറിയായിരുന്ന ഫാ. മാത്യു തുരുത്തിപ്പള്ളി സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനം.  തൃശ്ശൂർ പുത്തൻപള്ളി ഇടവകാംഗമായ അദ്ദേഹം നിലവിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു. റോമിലെ റെജീന അപ്പസ്തോലോരും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഫാ. സനൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ അസോസിയേറ്റ് ഡയറക്ടറായാണ് ഫാ. മാത്യു തുരുത്തിപ്പള്ളിയുടെ പുതിയ നിയമനം.കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും, തുടർന്ന് മാർ റാഫേൽ തട്ടിലിന്റെയും സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ഫാ. മാത്യു തുരുത്തിപ്പള്ളി

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി