പാലാ രാക്കുളി:ചരിത്രപ്രസിദ്ധമായ പ്രദക്ഷിണ സംഗമവും ശിശുവധ പ്രദർശനവും
പാലാ: ആചാരങ്ങളുടെ സമൃദ്ധിയാൽ പേരുകേട്ട പാലാ രാക്കുളിത്തിരുന്നാളിന്റെ പ്രധാന തിരുനാൾ ദിവസങ്ങളിലെ ആദ്യദിവസമായ ഇന്ന് ചരിത്രപ്രസിദ്ധമായ പ്രദക്ഷിണ സംഗമവും ശിശുവധ പ്രദർശനവും നടന്നു. വീഡിയോ കാണാം
പാലാ ജൂബിലി കപ്പേളയിൽ നിന്നും കത്തീഡ്രൽ പള്ളിയിലേക്ക് എത്തിയ മൂന്ന് രാജാക്കന്മാരുടെ തിരുസ്വരൂപത്തെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രൂപം ഇറങ്ങിച്ചെന്ന് സ്വീകരിക്കുകയും പരസ്പരം വന്ദനാചാരം നടത്തുകയും ചെയ്തു.ഒപ്പം വിശുദ്ധ സ്നാപകയോഹന്നാന്റെ തിരുസ്വരൂപവും പ്രദക്ഷിണത്തോട് ചേർന്നു.
തുടർന്ന് മൂന്നു തിരുസ്വരൂപങ്ങളും കുരിശിന് അഭിമുഖമായി നിന്ന് കുരിശിന് വന്ദനമർപ്പിച്ചു.പ്രദക്ഷിണത്തിനിടയിൽ ചരിത്രപ്രസിദ്ധമായ ശിശുവധ പ്രദർശനവും നടന്നു.പ്രദക്ഷിണത്തെ തുടർന്ന് പൗരാണിക ക്രൈസ്തവ കലാരൂപങ്ങളായ മാർഗ്ഗംകളിയും ചവിട്ടു നാടകവും നടന്നു


Comments
Post a Comment