പൂവരണി തിരുഹൃദയ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും


 പാലാ: പൂവരണി തിരുഹൃദയ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 5. 15ന് പ്രസുദേന്തി വാഴ്ചയെ തുടർന്ന് വികാരി ഫാ.ജോസഫ് മഠത്തികുന്നേൽ തിരുനാൾ കൊടിയേറ്റ് നടത്തും. 5 .30ന് ആഘോഷമായ വിശുദ്ധ കുർബാനക്കും തിരുഹൃദയ നൊവേനയ്ക്കും മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ. എമ്മാനുവൽ പാറക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഏഴ് മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള. ജനുവരി 23 വെള്ളിയാഴ്ച രാവിലെ 5 .30ന് ജപമാല, ആരാധന. 6. 15ന് മരിച്ചവരുടെ ഓർമ്മ, വി. കുർബാന തിരുഹൃദയനൊവേന, വൈകുന്നേരം അഞ്ചുമണിക്ക് വി. കുർബാന സെമിത്തേരി സന്ദർശനം, ഒപ്പീസ്..

വികാരി ഫാ.ജോസ് മഠത്തിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. ജനുവരി 24 ശനിയാഴ്ച രാവിലെ 5 .30ന് ജപമാല, ആരാധന 6. 15ന് വിശുദ്ധ കുർബാന തിരുഹൃദയ നൊവേന, വൈകുന്നേരം 5 മണിക്ക് പാലാ കത്തിഡ്രൽ അസിസ്റ്റൻറ് വികാരി ഫാ. ഐസക് പെരിങ്ങാമലയിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും.6.30 ന് പള്ളിയിൽ നിന്നും വിളക്കും മരുത് കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, ജനുവരി 25 ഞായർ രാവിലെ 5 .30 ന് വിശുദ്ധ കുർബാന, 7ന് വിശുദ്ധ കുർബാന ,തിരുഹൃദയ നൊവേന പത്തുമണിക്ക് വിശുദ്ധ കുർബാന ഫാദർ ആൻറണി വില്ലന്താനം മുഖ്യകാർ മികത്വം വഹിക്കും. തുടർന്ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെണ്ടമേളം 3. 30ന് ബാൻഡ് മേളം, നാലുമണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് അടുക്കം പള്ളി വികാരി ഫാദർ ദേവസ്യാച്ചൻ വട്ടപ്പലം മുഖ്യ കാർമികത്വം വഹിക്കും. ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാദർ തോമസ് പുതുപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും. ആറുമണിക്ക്  പ്രദക്ഷിണം. രാത്രി 9ന് സമാപന പ്രാർത്ഥന.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി